ബാലതാരമായി സിനിമയിലെത്തി തന്റെ ചെറുപ്രായത്തിൽ തന്നെ കഴിവ് തെളിയിച്ച നടിയും അവതാരകയുമാണ് മീനാക്ഷി. ചുരുങ്ങിയ കാലയളവിൽ തന്നെ പ്രേക്ഷകരുടെ മനം കവർന്നിരുന്നു ഈ പെൺകുട്ടി. ഇപ്പോഴിതാ സ്കൂൾ പഠനം പൂർത്തിയാക്കി കോളേജിൽ അഡ്മിഷൻ എടുക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി .
‘മണർകാട് സെൻ്റ് മേരീസ് കോളേജ് ഞാനിങ്ങെടുക്കുവാ’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് മീനാക്ഷി ഫോട്ടോ പോസ്റ്റു ചെയ്തത്. നിരവധി ആശംസകളും രസകരമായ കമന്റുകളുമാണ് പോസ്റ്റിൽ നിറയുന്നത്. ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിലും പ്ലസ് ടു പരീക്ഷയിൽ നല്ല മാർക്കോടെയാണ് മീനാക്ഷി വിജയിച്ചത്

അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. ‘വൺ ബൈ ടു’ എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി സിനിമയിലെത്തുന്നത് . ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ടോപ്പ് സിംഗർ’ എന്ന റിയാലിറ്റി ഷോയിൽ അവതാരകയാണ് മീനാക്ഷി.
ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീൻ, മോഹൻലാൽ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.