മലയാളത്തിലെ ഏറ്റവും വലിയ വയലന്‍സ് ചിത്രം ‘മാര്‍കോ’ സിനിമയ്ക്ക് വിലക്കിട്ട് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‌സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. യു അല്ലെങ്കില്‍ യു/ എ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റാത്ത അത്ര വയലന്‍സ് സിനിമയില്‍ ഉണ്ടെന്നായിരുന്നു വിലയിരുത്തല്‍. കൂടുതല്‍ സീനുകള്‍ വെട്ടിമാറ്റി വേണമെങ്കില്‍ നിര്‍മ്മാതാക്കള്‍ക്ക് വീണ്ടും അപേക്ഷിക്കാം.
അതേ സമയം സിനിമയുടെ ഒടിടി പ്രദര്‍ശനം ഫെബ്രുവരി 4 മുതല്‍ സോണി ലിവില്‍ സ്ട്രീം ചെയ്യുകയാണ്. സിനിമയുടെ സ്ട്രീം തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. . മാര്‍ക്കോയ്ക്ക് തീയറ്റര്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണം.സിനിമകളുടെ സര്‍ട്ടിഫിക്കറ്റ് ഏതാണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാകുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നദീം തുഫേല്‍ പറഞ്ഞു. സമീപകാലങ്ങളില്‍ കേരളത്തിലുണ്ടായ ക്രൈമുകളില്‍ മാര്‍ക്കോ സിനിമയുടെ സ്വാധീനമുണ്ടായിട്ടുണ്ടെന്നാണ് പൊതുവെ വിലയിരുത്തുന്നത്.