മഞ്ജുവാര്യരുടെ തനിസ്വരൂപം പുറത്ത് വീഡിയോ വൈറൽ

Written by Taniniram

Published on:

നടി മഞ്ജു വാരിയര്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ അഭിമുഖത്തിനായി എത്തുന്ന ഓണ്‍ലൈന്‍ മീഡിയക്കാരുമായുളള വീഡിയോ വൈറലാകുന്നു. ചലച്ചിത്രതാരം റിമ കല്ലിങ്കലാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്ക് വച്ചത്. ‘മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ തനി സ്വരൂപം’ എന്ന അടിക്കുറിപ്പോടെയുള്ള വിഡിയോ ആണ് റിമ പോസ്റ്റ് ചെയ്തത്. താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന്റെ നേര്‍ക്കാഴ്ചയാണ് ദൃശ്യങ്ങള്‍. ‘രണ്ട് കാഴ്ചപ്പാടുകള്‍, ഒരു സത്യം’ എന്ന അടിക്കുറിപ്പോടെയാണ് റിമയുടെ പോസ്റ്റ്.

രണ്ടുപേര്‍ മൊബൈല്‍ ക്യാമറയും മൈക്കുമായി നടിയുടെ അടുത്തേക്കു ചെല്ലുന്നതും സിനിമയെക്കുറിച്ചും മറ്റും ചില ചോദ്യങ്ങള്‍ ചോദിക്കുന്നതും കേള്‍ക്കാം. ‘തിരക്കുണ്ട്, എയര്‍പോര്‍ട്ടില്‍ എത്തേണ്ടതുണ്ട്’ എന്നു പറഞ്ഞ് ഒഴിവായിപ്പോകാന്‍ ശ്രമിക്കുന്ന മഞ്ജുവിനോട് ‘ജാഡയോണല്ലോ ചേച്ചി’ എന്ന് പ്രകോപനപരമായി അവര്‍ ചോദിക്കുന്നു. ഇതാണ് വിഡിയോയുടെ ആദ്യഭാഗത്തുള്ളത്. പിന്നാലെ മഞ്ജുവിന്റെ ആംഗിളില്‍ നിന്നുള്ള ദൃശ്യവും കാണാനാകും.

മഞ്ജുവിന്റെ പുതിയ ചിത്രം ഫൂട്ടേജിന്റെ പ്രമോഷന്റെ ഭാഗമായാണ് വീഡിയോ. എന്നാല്‍ പ്രമോഷന്‍ വീഡീയോ ആണെന്ന് പോലും മനസിലാക്കാതെ വീഡിയോക്ക് താഴെ കമന്റുകളുമായി നിരവധി പേര്‍ പ്രതികരിച്ചത് കൗതുകമായി.

Leave a Comment