എം.ടി. വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളുടെ ചലച്ചിത്രാവിഷ്‌ക്കാരം മനോരഥങ്ങള്‍ ട്രെയിലര്‍ റിലീസ് ചെയ്തു. മമ്മൂട്ടി,മോഹന്‍ലാല്‍, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ഭാഗമാവുന്ന ആന്തോളജി സീരിസ് ഒടിടിയിലാണ് റിലീസ് ചെയ്യുന്നു. ഒടിടി സ്‌ക്രിനീംഗ് സീ 5 പ്ലാറ്റ്ഫോമിലാണ്. ഓഗസ്റ്റ് 15ന് ചിത്രം .റിലീസിനെത്തും. കമല്‍ഹാസന്റെ അവതരണത്തോടെയാകും സീരിസ് ആരംഭിക്കുക.
മലയാളത്തിലെ പ്രമുഖ സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എംടിയുടെ മകളും പ്രശസ്ത നര്‍ത്തകിയുമായ അശ്വതിയാണ് ഇതിലൊരു സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായിക എന്നതിനൊപ്പം ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കൂടിയാണ് അശ്വതി. സീരീസില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്.