‘മഞ്ഞുമ്മല്‍ ബോയ്‌സിനെ’ ഏറ്റെടുത്ത് തമിഴ്‌നാടും

Written by Web Desk2

Updated on:

ഫെബ്രുവരി 22 ന് തിയേറ്റുറുകളിലെത്തിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് (Manjummel Boys). ‘ഗുണാ കേവ്‌സില്‍’ (Guna Cave) നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയിറങ്ങിയ ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലറാണ്. ചിത്രം ഇറങ്ങി വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

എന്നാല്‍ കേരളത്തിന് പുറത്തും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ്‌നാട്ടിലാണ് ചിത്രത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്. ആഗോളതലത്തില്‍ 75 കോടിയോളം നേടിയ ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 10 കോടിയോളം കളക്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ശനിയാഴ്ച മാത്രം നാല് കോടിയോളം സിനിമ നേടി.

സമൂഹമാദ്ധ്യമങ്ങളിലൂടെയും പബ്ലിക്കിനിടയിലും മികച്ച പ്രതികരണങ്ങള്‍ വന്ന് തുടങ്ങിയതോടെയാണ് തമിഴിലും ചിത്രം ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയത്. കൂടാതെ മിക്ക രംഗങ്ങളും തമിഴ് നാട്ടില്‍ ചിത്രീകരിച്ചു എന്നതുകൂടി സിനിമയ്ക്ക് പ്ലസ് ആയി. മിക്ക സെന്ററുകളിലും ഹൗസ്ഫുള്ളായി കുതിക്കുന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയിലും വന്‍കുതിപ്പാണ് നേടുന്നത്. തമിഴ്‌നാട്ടിലെ ഏറ്റവും വമ്പന്‍ ഹിറ്റിലേക്ക് പോകുന്ന മലയാളസിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറിക്കഴിഞ്ഞു.

ചിദംബരം (Chidambaram Director) സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ (Soubin Shahir), ചന്തു സലീംകുമാര്‍, ശ്രീനാഥ് ഭാസി (Srennath Bhasi), ബാലു വര്‍ഗീസ്, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, വിഷ്ണു രഘു, അരുണ്‍ കുമാര്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

Related News

Related News

Leave a Comment