എമ്പുരാൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 27 നാണ് തിയേറ്ററുകളിൽ എത്തുക. മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. എമ്പുരാനിൽ ജതിൻ രാംദാസ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.
ടൊവിനോ തോമസിന്റെ ജന്മദിനമായ ഇന്ന് ജതിൻ രാംദാസ് എന്ന എമ്പുരാനിലെ നടന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ പോസ്റ്റർ പങ്കിട്ട് നടന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് മഞ്ജു വാര്യർ.