സുരേഷ് ഗോപിയുടെ മകള്‍ സൗഭാഗ്യയുടെ വിവാഹത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നില്‍ കൈകെട്ടി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറലായി. പ്രധാനമന്ത്രിയുടെ മുന്നില്‍ മാസ് ആയി മമ്മൂട്ടി എന്ന തരത്തിലായിരുന്നു പ്രചരണം. എന്നാല്‍ സത്യമിതാണ് രാഷ്ട്രീയമായി മോദിയെ എതിര്‍ക്കുന്നവര്‍ വീഡിയോയില്‍ നിന്ന് ചിത്രം വെട്ടിമാറ്റി പ്രചരിപ്പിക്കുകയായിരുന്നു.
വിവാഹത്തിന് തൊട്ട് മുമ്പ് പ്രധാനമന്ത്രി വിവാഹത്തിനെത്തിയ അതിഥികളെ അഭിവാദ്യം ചെയ്യാനെത്തി. തൊട്ടടുത്ത് നിന്ന് മോഹന്‍ലാലിനോട് സൗഹൃദസംഭാഷണം നടത്തുകയും അക്ഷതം നല്‍കുകയും ചെയ്തു. പിന്നീട് മമ്മൂട്ടിയുടെ അടുത്തെത്തുകയും അക്ഷതം നല്‍കുകയും ചെയ്തു. ഇരുവരും പരസ്പരം ആദരവോടെ കൈകൂപ്പുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടിയ്ക്ക് അടുത്ത് പ്രധാനമന്ത്രി എത്തുന്നതിന് മുമ്പുളള ദൃശ്യങ്ങള്‍ അടര്‍ത്തിയെടുത്ത് രാഷ്ട്രീയമായി പ്രചരിപ്പിക്കുകയായിരുന്നു.