Wednesday, May 28, 2025

മമ്മൂട്ടിയാണെന്ന് തെറ്റിദ്ധരിച്ചത് വേറൊരാളുമായി ചാറ്റ്, അബദ്ധം പറ്റിയത് തുറന്നുപറഞ്ഞ് നടി, വിന്‍ സി എന്നു മെസേജ് അയച്ചത് മമ്മൂട്ടിയല്ല

Must read

- Advertisement -

വി​ൻ​സി അ​ലോ​ഷ്യ​സ് എ​ന്ന പേ​രി​ൽ മാ​റ്റം വ​രു​ത്തി വി​ൻ സി ​എ​ന്നാ​ക്കി​യ​തി​ന് പി​ന്നി​ൽ മ​മ്മൂ​ട്ടി​യാ​ണെ​ന്ന് പ​റ​ഞ്ഞ​ത് തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ന​ടി. സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ത​ന്‍റെ പേ​ര് മാ​റ്റു​ക​യാ​ണെ​ന്ന് ന​ടി​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. താ​ൻ ഏ​റ്റ​വു​മ​ധി​കം ആ​രാ​ധി​ക്കു​ന്ന ന​ട​ൻ മ​മ്മൂ​ട്ടി ത​ന്നെ ‘വി​ന്‍ സി’ ​എ​ന്ന് വി​ളി​ച്ചെ​ന്നും അ​തി​നാ​ൽ ത​ന്‍റെ പേ​ര് വി​ൻ​സി എ​ന്ന​തി​ൽ നി​ന്ന് ‘വി​ന്‍ സി’ ​എ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി മാ​റ്റു​ക​യാ​ണെ​ന്നും താ​രം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ മ​മ്മൂ​ട്ടി എ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ത​നി​ക്ക് മ​റ്റാ​രോ ആ​ണ് അ​ങ്ങ​നെ​യൊ​രു മെ​സേ​ജ് അ​യ​ച്ച​തെ​ന്ന് ന​ടി പ​റ​യു​ന്നു.

ഫി​ലിം ഫെ​യ​ർ വാ​ർ​ഡ് വേ​ദി​യി​ൽ മ​മ്മൂ​ട്ടി​യെ നേ​രി​ല്‍ ക​ണ്ട​പ്പോ​ള്‍ മെ​സേ​ജ് അ​യ​ച്ച കാ​ര്യം ഓ​ർ​മി​പ്പി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് അ​തി​നെ​പ്പ​റ്റി ഒ​ന്നു​മ​റി​യി​ല്ല എ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും അ​പ്പോ​ഴാ​ണ് ത​നി​ക്ക് പ​റ്റി​യ അ​മ​ളി മ​ന​സി​ലാ​യ​തെ​ന്നും ന​ടി പ​റ​യു​ന്നു. ‘‘എ​നി​ക്ക് അ​റി​യാ​വു​ന്ന ഒ​രാ​ള്‍ മ​മ്മൂ​ക്ക​യു​ടെ ന​മ്പ​റാ​ണെ​ന്ന് പ​റ​ഞ്ഞ് ഒ​രു ന​മ്പ​ർ ത​ന്നി​രു​ന്നു. ആ ​ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ചി​ട്ട് കി​ട്ടി​യി​രു​ന്നി​ല്ല, അ​തി​നു ശേ​ഷം ഞാ​ൻ മെ​സേ​ജ് അ​യ​ച്ചു. മെ​സേ​ജി​ന് മ​റു​പ​ടി​യാ​യി വി​ന്‍ സി ​എ​ന്നാ​ണ് വ​ന്ന​ത്. ഞാ​ൻ ഒ​രു​പാ​ട് ആ​രാ​ധി​ക്കു​ന്ന, ഒ​പ്പം അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് അ​ത്ര​യും ആ​ഗ്ര​ഹ​മു​ള്ള ന​ട​ന്‍ എ​ന്നെ അ​ങ്ങ​നെ വി​ളി​ക്കു​മ്പോ​ള്‍ എ​ന്തു​കൊ​ണ്ട് എ​ന്‍റെ പേ​ര് മാ​റ്റി​ക്കൂ​ടാ. എ​നി​ക്ക് എ​ന്നെ അ​ങ്ങ​നെ വി​ളി​ച്ച് കേ​ള്‍​ക്കാ​നാ​ണ് താ​ല്‍​പ​ര്യം. അ​ങ്ങ​നെ​യാ​ണ് പേ​രു മാ​റ്റി​യ​ത്.

എ​ന്‍റെ പേ​ര് അ​ങ്ങ​നെ എ​ഴു​തു​ന്ന​ത് എ​നി​ക്കും ഇ​ഷ്ട​മാ​യി​രു​ന്നു. പ​ല​രും വി​ൻ ക​ഴി​ഞ്ഞു സി ​എ​ഴു​തു​മ്പോ​ൾ അ​തി​ൽ ഒ​രു പ്ര​ത്യേ​ക​ത​യു​ണ്ട​ല്ലോ, വി​ജ​യ​ത്തെ കാ​ണു​ന്ന​വ​ൾ അ​ല്ലെ​ങ്കി​ൽ വി​ജ​യ​ത്തി​ന്റെ ക​ട​ൽ എ​ന്ന രീ​തി​യി​ൽ ഞാ​ൻ അ​ർ​ഥം ക​ണ്ടെ​ത്തി​യി​രു​ന്നു. എ​വി​ടെ​യും തോ​റ്റു​പോ​കാ​തെ നി​ല​നി​ൽ​ക്കു​ക എ​ന്നാ​ണ് അ​തി​ന്‍റെ അ​ർ​ഥം. ഏ​തു മേ​ഖ​ല​യാ​യാ​ലും അ​തി​ൽ ന​ല്ല​നി​ല​യി​ൽ എ​ത്ത​ണം എ​ന്ന് ഒ​രു നി​ശ്ച​യ​ദാ​ർ​ഢ്യം ഉ​ണ്ട്. അ​തു​കൊ​ണ്ട് പേ​ര് വി​ൻ​സി​യി​ൽ നി​ന്ന് ‘വി​ൻ സി’​യി​ലേ​ക്ക് മാ​റ്റാ​ൻ എ​നി​ക്കും താ​ല്പ​ര്യ​മാ​യി​രു​ന്നു. പി​ന്നെ കു​റേ നാ​ളു​ക​ള്‍​ക്ക് ശേ​ഷം ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡി​ന്‍റെ സ​മ​യ​ത്ത് മ​മ്മൂ​ക്ക​യെ ഞാ​ന്‍ നേ​രി​ട്ട് ക​ണ്ടു. ഞാ​ന്‍ മെ​സേ​ജ് അ​യ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞു.

പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​ന് അ​തി​നെ പ​റ്റി ഒ​രു ഐ​ഡി​യ​യും ഇ​ല്ല. മ​മ്മൂ​ക്ക​യ​ല്ലേ എ​ന്നെ വി​ന്‍ സി ​എ​ന്ന് വി​ളി​ച്ച​തെ​ന്ന് ഞാ​ൻ ചോ​ദി​ച്ചു. ‘‘അ​ല്ല, എ​ന്‍റെ ന​മ്പ​ർ വേ​ണ​മെ​ങ്കി​ല്‍ ജോ​ര്‍​ജേ​ട്ട​നോ​ട് ചോ​ദി​ച്ചാ​ല്‍ മ​തി, ജോ​ര്‍​ജേ​ട്ട​ന്‍ ത​രും’’ എ​ന്ന് മ​മ്മൂ​ക്ക പ​റ​ഞ്ഞു. ഇ​ത്ര​യും നാ​ള്‍ ഞാ​ന്‍ മെ​സേ​ജ് അ​യ​ച്ചു​കൊ​ണ്ടി​രു​ന്ന​ത് മ​മ്മൂ​ക്ക​യ്ക്ക​ല്ല എ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി. ആ​രാ​ണ് റി​പ്ലെ ത​ന്ന​ത​ന്ന് ക​ണ്ടു​പി​ടി​ച്ചു​മി​ല്ല. എ​ങ്കി​ലും കു​ഴ​പ്പ​മി​ല്ല ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ലെ എ​ന്നെ ആ​രൊ​ക്കെ​യോ ഓ​ർ​ക്കു​ന്നു​ണ്ട​ല്ലോ.’’​വി​ൻ​സി പ​റ​യു​ന്നു.

See also  'ഭ്രമയു​ഗ'ത്തിനെതിരെ കുഞ്ചമൺ കുടുംബം; പ്രദർശനം തടയാൻ ഹൈക്കോടതിയിൽ ഹർജി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article