- Advertisement -
മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയുടെ പ്രായത്തിനെ വെല്ലുന്ന ആരോഗ്യവും സൗന്ദര്യവും ഏവര്‍ക്കും അത്ഭുതമാണ്. നടന്റെ ആഹാരരീതികളും വ്യായാമങ്ങളെ കുറിച്ചും സഹപ്രവര്‍ത്തകര്‍ പങ്കുവയ്ക്കാറുണ്ട്. മമ്മൂട്ടി പിന്തുടരുന്ന ആരോഗ്യകരമായ ഭക്ഷണരീതി പങ്കുവച്ചിരിക്കുകയാണ് താരത്തിന്റെ ഡയറ്റീഷ്യനായ നതാഷ മോഹന്‍. രുചിയില്‍ വിട്ടുവീഴ്ചയില്ലാതെ മിതമായി എല്ലാം കഴിക്കുന്ന രീതിയാണ് മമ്മൂട്ടി പിന്തുടരുന്നത്. സമീകൃതഭക്ഷണം ആസ്വദിച്ചു കഴിക്കുകയും പഞ്ചസാരയും ജങ്ക് ഫുഡും ഒഴിവാക്കുകയും ചെയ്തതാണ് നടന്റെ ആരോഗ്യ രഹസ്യം എന്നാണ് നതാഷ പറയുന്നത്.
മമ്മൂട്ടിയുടെ ഡയറ്റ് പ്ലാന്‍
എന്താണ് മമ്മൂട്ടി സര്‍ കഴിക്കുന്നത്? സൂപ്പര്‍താരം മമ്മൂട്ടിയുടെ ജീവിതശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡയറ്റ് പ്ലാന്‍ നിര്‍ദേശങ്ങള്‍:
- സമീകൃത ഭക്ഷണം: ഓരോ പ്ലേറ്റ് ഭക്ഷണത്തിലും പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, കോപ്ലെക്സ് കാര്‍ബോഹൈഡേറ്റ്സ് എന്നിവ ഉള്‍പ്പെടുന്നു.
- ജലാംശം: ജലാംശം നിലനിര്‍ത്തുന്നതില്‍ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കുന്നു. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും പോലുള്ള ജലാംശം നല്‍കുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.
- പോഷക ആഗിരണം: പോഷകങ്ങള്‍ക്കും ആന്റിഓക്‌സിഡന്റുകള്‍ക്കുമായി വര്‍ണ്ണാഭമായ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു.
- കഴിക്കുന്നതിലെ നിയന്ത്രണം: മിതത്വം പ്രധാനമാണ്, ഇത് രുചികരമായ ഭക്ഷണം കഴിച്ചുകൊണ്ടു തന്നെ ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
- ഹോള്‍ ഫുഡ്‌സ് (Whole Foods): മികച്ച ഊര്‍ജ്ജം ലഭിക്കാനും നിലനിറുത്താനും മുഴുവനായും സംസ്‌കരിക്കാത്ത ഭക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പഞ്ചസാരയുടെയും ജങ്ക് ഫുഡിന്റെയും ഉപയോഗം കുറയ്ക്കുക.
- കൃത്യമായ നേരങ്ങളില്‍ ഭക്ഷണം: ഊര്‍ജനില സ്ഥിരമായി നിലനിര്‍ത്താനും ഭക്ഷണത്തോടുള്ള അമിത ആസക്തി ഒഴിവാക്കാനും കൃത്യമായ നേരങ്ങളില്‍ ഭക്ഷണം കഴിക്കുക. ഇടനേരത്ത് വിശക്കുന്നുവെങ്കില്‍ ചെറിയ ലഘുഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം.
- ആസ്വദിച്ച് കഴിക്കല്‍: വിശപ്പിന്റെ സൂചനകള്‍ ശ്രദ്ധിച്ച് ഓരോ ഭക്ഷണവും ആസ്വദിച്ച് കഴിക്കുക. ഇത് മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു.
- സജീവമായ ജീവിതശൈലി : കൃത്യമായ വ്യായാമം പിന്തുടരുന്ന വ്യക്തിയാണ് മമ്മൂട്ടി. അദ്ദേഹത്തെപ്പോലെ ആക്ടീവ് ആയിരിക്കുന്നതിന് വ്യായാമവും പോഷണവും കൈകോര്‍ക്കുന്ന ആശയം പിന്തുടരുക.