ഏയ് ബനാനേ ഒരു പൂ തരാമോ ഏയ് ബനാനേ ഒരു കായ് തരാമോ .. ഈ ഗാനമെഴുതുന്നവർ ഭാസ്‌കരൻ മാസ്റ്ററുടെ കുഴിമാടത്തിൽ ചെന്ന് നൂറുതവണ തൊഴണം

Written by Taniniram

Published on:

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ വാഴ, ഗുരുവായൂര്‍ അമ്പല നടയില്‍ എന്നീ ചിത്രങ്ങളിലെ ഹിറ്റ് പാട്ടുകളെ വിമര്‍ശിച്ച്് സിനിമാഗാന നിരൂപകന്‍ ടി.പി. ശാസ്തമംഗലം.

വാഴ എന്ന ചിത്രത്തിലെ വിനായക് ശശികുമാര്‍, രജത് പ്രകാശ് എന്നിവര്‍ വരികളെയഴുതിയ ചിത്രത്തിലെ പാട്ടുകള്‍ക്ക് വ്യത്യസ്ത കമ്പോസര്‍മാരാണ് ഈണം നല്‍കിയത്. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ വമ്പന്‍ ഹിറ്റുകളായിരുന്നു ‘ഹെയ് ബനാനെ ഒരു പൂ തരാമോ’ എന്ന ഗാനത്തെ വിമര്‍ശിച്ച് തുടങ്ങിയ ശാസ്തമംഗലം പണ്ടെങ്ങാണ്ട് ആരോ വാഴ വെച്ച എന്ന ഗാനത്തെയും വിമര്‍ശിക്കുന്നുണ്ട്.
ഇതിന് ഭാസ്‌കരന്‍ മാസ്റ്ററെ പോലൊരു കവിയുടെ ആവശ്യമില്ലെന്നും ആര്‍ക്കും ഒരു നഴ്‌സറി കുട്ടിക്ക് വരെ എഴുതാമെന്നും വായില്‍ക്കൊള്ളാത്ത എന്തൊക്കെയോ വിളിച്ചു പറയുകയാണെന്നും ടിപി വിമര്‍ശിച്ചു. ചിത്രത്തിലെ തന്നെ ‘പണ്ടെങ്ങാണ്ടോ ആരോ വാഴ വച്ചെ’ എന്ന ഗാനത്തെയും ടിപി രൂക്ഷമായി വിമര്‍ശിച്ചു. വികലമായ വരികളാണെന്ന് പറഞ്ഞ ടിപി ഈ ഗാനമെഴുതുന്നവര്‍ ഭാസ്‌കരന്‍ മാസ്റ്ററുടെ കുഴിമാടത്തില്‍ ചെന്ന് നൂറുതവണ തൊഴണമെന്നും പറഞ്ഞു.’ഗുരുവായൂരമ്പലനടയില്‍’ എന്ന ചിത്രത്തിലെ ‘കൃഷ്ണ കൃഷ്ണ’ എന്ന ഗാനത്തിലെ ‘പൊന്നമ്പല നട തുറന്ന് മഞ്ഞ മുണ്ട് മടക്കി കുത്തി പടയ്ക്ക് നീ ഇറങ്ങി വന്നാല്‍’ എന്ന വരി പരാമര്‍ശിച്ച് ഗുരുവായൂരപ്പനെന്താ റൗഡിയാണോയെന്നും ടിപി ചോദിച്ചു.

See also  ഭാര്യയുടെ പ്രസവദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത യുട്യൂബർക്കെതിരെ കേസ് ….

Leave a Comment