കടുത്ത തീരുമാനവുമായി ഫിയോക് ; ഫെബ്രുവരി 22 മുതല്‍ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല

Written by Taniniram

Updated on:

കൊച്ചി: ഭ്രമയുഗം, പ്രേമലു തുടങ്ങിയ മലയാള ചിത്രങ്ങള്‍ ബോക്‌സോഫില്‍ ചലനം സൃഷ്ടിച്ചതിന് പിന്നാലെ മലയാളത്തിലെ സംഘടനകള്‍ തമ്മില്‍ പോര് തുടങ്ങി. ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. പ്രൊഡ്യൂസര്‍മാരുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. (Malayalam movies will not be released in theaters from February 22)

സിനിമ തിയേറ്ററുകളില്‍ പ്രൊജക്ടര്‍ വയ്ക്കാനുള്ള അവകാശം ഉടമയില്‍ നിലനിര്‍ത്തുക, കരാര്‍ ലംഘിച്ച് നിശ്ചിത ദിവസത്തിന് മുമ്പേ ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സിനിമകള്‍ നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഫിയോക് നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ഇതിനോട് നിര്‍മ്മാതാക്കള്‍ ഇതുവരെ അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് പ്രകോപനത്തിന് കാരണം. ഇതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ അറിയിച്ചു.

See also  നമ്മള്‍ ചിന്തിക്കുന്നതിന് മുമ്പേ അവര്‍ അത് ചെയ്തു; മലയാളം വലിയ ഇന്‍ഡസ്ട്രി.. കാലാപാനിയെയും മലയാള ഇന്‍ഡസ്ട്രിയെയും വാനോളം പ്രശംസിച്ച് പ്രഭാസ്‌

Related News

Related News

Leave a Comment