ജയറാം-പാര്‍വതി ദമ്പതികളുടെ മകള്‍ മാളവിക വിവാഹിതയായി (Malavika Jayaram Marriage). ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നവനീത് ഗിരീഷാണ് വരന്‍. മാളവികയുടേയും നവനീതിന്റെയും വിവാഹനിശ്ചയ വീഡിയോ സോഷ്യല്‍ മീഡിയില്‍ വലിയ ട്രെന്റിങ്ങായിരുന്നു.
മലയാളികളുടെ ഇഷ്ടതാരങ്ങളാണ് ജയറാം കുടുംബത്തിലെ എല്ലാവരും. പാര്‍വ്വതിയും ജയറാമിന്റെ മക്കളായ മാളവികയും കാളിദാസും പ്രേക്ഷരുടെ പ്രിയപ്പെട്ടവരാണ്. കാളിദാസിന്റെയും താരിണിയുടേയും കല്യാണ നിശ്ചയത്തിന് പിന്നാലെയായിരുന്നു മാളവികയുടെ വിവാഹം.