ലോകേഷ് കനകരാജിൻ്റെ മാനസിക നില പരിശോധിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

Written by Taniniram Desk

Published on:

ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജി നൽകിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘ലിയോ’യിൽ ലഹരി ഉപയോ​ഗിക്കുന്ന രം​ഗങ്ങൾ കാണിച്ചതിലൂടെ സമൂഹത്തിന് തെറ്റായ മാതൃക നൽകുന്നുവെന്ന് ഹർജിക്കാരൻ പറയുന്നു.

ലോകേഷ് കനകരാജ് തന്‍റെ സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സ്ത്രീകളെ കൊല്ലുന്ന രംഗങ്ങൾ കാണിക്കുന്ന സംവിധായകന് ക്രിമിനൽ മനസാണെന്നും ഹർജിയിൽ പറയുന്നു. വിജയ് നായകനായെത്തിയ ചിത്രം ടി.വിയിൽ കാണിക്കുന്നത് വിലക്കണമെന്നും ഹർജിയിലുണ്ട്. ചിത്രം കണ്ട് തനിക്ക് മാനസിക സംഘർഷം അനുഭവപ്പെട്ടുവെന്നും നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിലുണ്ട്.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ ലോകേഷ് കനകരാജിന്റെ അഭിഭാഷകൻ ഹാജരായില്ല. തുടർന്ന് ഹർജിയിൽ വാദം കേൾക്കുന്നത് കോടതി മാറ്റി.

വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ അണിനിരന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ വേഷമിട്ടു. ചിത്രത്തിനായി സംഗീതം ഒരുക്കിയത് അനിരുദ്ധാണ്. ആ​ഗോളതലത്തിൽ 600 കോടിയിലധികമാണ് ചിത്രം ബോക്സോഫീസിൽ നിന്ന് നേടിയത്.

Related News

Related News

Leave a Comment