മലയാള സിനിമയിലെ പ്രമുഖ നടനെക്കുറിച്ച് ഗുരുതര ആരോപണം നടത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്ന ലിസ്റ്റിന്റെ വാക്കുകള്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. പേര് വെളിപ്പെടുത്താതെയാണ് ലിസ്റ്റിന്റെ ആരോപണം.
ആരോപണങ്ങള്‍ക്ക് പിന്നാലെ നടനെക്കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ലിസ്റ്റിന്‍ പറഞ്ഞ ആ തെറ്റുകാരന്‍ നിവിന്‍ പോളിയാണോ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നിവിന്‍ പോളിയെ നായകനാക്കി ‘ബേബി ഗേള്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് ലിസ്റ്റിന്‍. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ഒരുമിച്ച് ജോലി ചെയ്തിട്ടും ലിസ്റ്റിനും സിനിമയുടെ സംവിധായകനായ അരുണ്‍ വര്‍മ്മയും നിവിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. ഇതാണ് സംശയത്തിനിടവന്നിരിക്കുന്നത്. നിവിനും ഇവരെ അണ്‍ഫോളോ ചെയ്തിട്ടുണ്ട്.
ദിലീപിനെ നായകനായി എത്തുന്ന ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ഔദ്യോഗിക ലോഞ്ചിനിടെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ”മലയാള സിനിമയില്‍ വന്നിട്ട് പത്ത്-പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് ഇന്നു തിരികൊളുത്തിയിട്ടുണ്ട്.’ എന്നാല്‍ ലിസ്റ്റിന്‍ ഏതെങ്കിലും സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ഇങ്ങനെ പറഞ്ഞതെന്നും സംശയിക്കുന്നുണ്ട്.