വിവാദങ്ങള്‍ അനാവശ്യമെന്ന് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു. അതൊന്നും താനിപ്പോള്‍ ശ്രദ്ധിക്കാറില്ലെന്നും അടുപ്പമുള്ളവര്‍ പറയുമ്പോഴാണ് പലതുമിപ്പോള്‍ കാണുന്നതെന്നും രേണു പറയുന്നു. തന്നെ എന്തിനാണ് ഇങ്ങനെ വേട്ടായാടുന്നതെന്ന് അറിയില്ലെന്നും രേണു പറഞ്ഞു. മുന്‍പ് നെഗറ്റീവ് കമന്റുകള്‍ കാണുമ്പോള്‍ വിഷമിക്കുമായിരുന്നെന്നും ഇപ്പോഴതെല്ലാം കൂളായി എടുക്കുമെന്നും രേണു കൂട്ടിച്ചേര്‍ത്തു.
‘ഒരു വിധവ ഇങ്ങനെയാകണം ഇങ്ങനെ നടക്കരുത് എന്നൊക്കെയാണ്. ഈ കാലത്തും ഇങ്ങനെ എല്ലാം ഉണ്ട് എന്നതാണ്. സതി എന്ന ആചാരം കാലങ്ങള്‍ക്ക് മുന്‍പ് നിര്‍ത്തലാക്കിയതാണ്. എന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത് എന്നും അറിയില്ല. സുധിച്ചേട്ടന് ഇഷ്ടമുള്ളത് പോലെയാണ് ഞാന്‍ ഇപ്പോഴും ജീവിക്കുന്നത്. ഞാന്‍ എന്താ കുറ്റം ചെയ്തത്. എനിക്ക് റീല്‍ ചെയ്യാന്‍ പറ്റില്ല. റീല്‍ ചെയ്താല്‍ വലിയൊരു കുറ്റം ഞാന്‍ ചെയ്‌തെന്ന നിലയാണ്. സുധിച്ചേട്ടനാണ് എന്നെ കൊണ്ട് വീഡിയോകള്‍ ചെയ്യിപ്പിച്ചത്. മാന്യം മര്യാ?ദയ്ക്ക് ഉള്ള വേഷമിട്ടൊക്കെയാണ് ഞാന്‍ വീഡിയോകള്‍ ചെയ്യാറുള്ളതും. പക്ഷേ കുറ്റം കേള്‍ക്കലാണ്. റീല്‍ ചെയ്യുന്നത് തെറ്റാണോ എന്നാണ് ഞാന്‍ ചോദിക്കുന്നത്’, എന്ന് രേണു പറയുന്നു. വെറ്റൈറ്റി മീഡിയയോട് ആയിരുന്നു രേണുവിന്റെ പ്രതികരണം.
അവതാരകയായ ലക്ഷ്മി നക്ഷത്രയുമായുള്ള ബന്ധത്തെ കുറിച്ചും രേണു സംസാരിച്ചു. ‘സുധിച്ചേട്ടന്‍ മരിച്ച ശേഷവും ഇപ്പോഴും സ്ഥിരമായി കോണ്‍ടാക്ട് ഉള്ളത് ലക്ഷ്മി നക്ഷത്രയുമായാണ്. സുധിച്ചേട്ടന്റെ ചിന്നൂട്ടി. ഏട്ടന്‍ മരിച്ച അന്ന് മുതല്‍ എല്ലാ മാസവും ഞങ്ങള്‍ക്കൊരു തുക അയച്ച് തരും. സുധിച്ചേട്ടന്‍ ഉള്ളപ്പോഴും ലക്ഷ്മി സഹായിക്കുമായിരുന്നു’, എന്നാണ് രേണു പറയുന്നത്.