- Advertisement -
മലയാള ചലച്ചിത്ര അഭിനേത്രി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു. 95 വയസ് ആയിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്നു. ഭർത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
അമ്മ കൂലിപ്പണി ചെയ്താണ് തന്നെ പോറ്റിയതെന്നും , നാടകത്തിന് പോവാന്‍ പറ്റിയതും നടിയായതും എല്ലാം അമ്മയുടെ ചങ്കൂറ്റം കൊണ്ടാണെന്നും ലീല മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. നോർത്ത് പരവൂറിലെ ചെറിയ പള്ളിയിലുള്ള വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. രണ്ട് ആണ്‍മക്കളായിരുന്നു ഇവർക്ക്. ഒരാള്‍ ജനിച്ച് എട്ടാം ദിവസവും മറ്റൊരാള്‍ പതിമൂന്നാം വയസ്സിലും മരണപ്പെട്ടിരുന്നു. പരേതനായ കൃഷ്ണകുമാറാണ് കുളപ്പുള്ളി ലീലയുടെ ഭര്‍ത്താവ്.