Wednesday, June 18, 2025

കീര്‍ത്തി സുരേഷ് ചിത്രം ഉപ്പ് കറുമ്പ് നേരിട്ട് ഒടിടിയിലേക്ക്‌

Must read

- Advertisement -

കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രം ‘ഉപ്പു കപ്പുറമ്പു’. ഒടിടിയിലേക്ക് നേരിട്ട് പ്രദര്‍ശനെത്തുന്നു. ചിത്രത്തിന്റെ റിലീസ് ജൂലൈ നാലിനാണ്. കീര്‍ത്തിക്കൊപ്പം സുഹാസും നിര്‍ണായക കഥാപാത്രമായുണ്ട്. അനി ഐ വി ശശിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക. ഉപ്പു കപ്പുറമ്പുവിന്റെ ട്രെയിലര്‍ ജൂണ്‍ 19ന് പുറത്തുവിടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ വന്നത് ബോളിവുഡ് ചിത്രമായ ബേബി ജോണാണ്. വരുണ്‍ ധവാന്‍ ബേബി ജോണായി ചിത്രത്തില്‍ എത്തുമ്പോള്‍ നായികയായ കീര്‍ത്തി സുരേഷിന് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈന്‍, രാജ്പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും കഥാപാത്രങ്ങളായപ്പോള്‍ സംവിധാനം കലീസാണ്. ദളപതി വിജയ്‌യുടെ വിജയ ചിത്രം ബോളിവുഡില്‍ അങ്ങനങ്ങ് ഏറ്റില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബേബി ജോണ്‍ ആഗോളതലത്തില്‍ 61 കോടി ആണ് നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കീര്‍ത്തി സുരേഷ് നായികയായി തമിഴില്‍ വന്നത് രഘുതാത്തയാണ്. സുമന്‍ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം യാമിനി യഗ്‌നമൂര്‍ത്തിയാണ്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‌കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്‌യുമൊക്കെയുണ്ട്.

See also  പ്രേം നസീറിനെ അവസാനമായി കാണാൻ വരാത്തതിന്റെ കാരണം പറഞ്ഞ് ഷീല…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article