- Advertisement -
യൂടൂബില്‍ ട്രെന്‍ഡിംഗായ കരിക്ക് വെബ്‌സീരീസുകളിലൂടെ ശ്രദ്ധേയനായ പ്രേക്ഷകരുടെ പ്രിയതാരം കിരണ്‍ വിയ്യത്ത് വിവാഹിതനായി. ആതിരയാണ് വിധു. ഞായറാഴ്ച കണ്ണൂരില്‍ വെച്ചായിരുന്നു വിവാഹം. വിവാഹ വാര്‍ത്ത പങ്കുവെച്ചത് കരിക്ക് താരങ്ങള്‍ തന്നെയാണ്.
വിവാഹത്തിന് മുഴുവന്‍ കരിക്ക് ടീമും എത്തിയിരുന്നു. അനു കെ അനിയന്‍, അര്‍ജുന്‍ രത്തന്‍, നിഖില്‍, ജീവന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തി. വരനും വധുവിനും ആശംസകള്‍ അറിയിച്ചു കൊണ്ട് കരിക്ക് താരങ്ങള്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. നവദമ്പതികള്‍ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.
