കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം ദര്‍ശിച്ച് ജയസൂര്യയും വിനായകനും. ‘വിനായകനും ജയസൂര്യയും മാതൃസന്നിധിയില്‍’ എന്ന കുറിപ്പോടെ കെ.എന്‍ സുബ്രഹ്‌മണ്യ അഡിഗ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
അടുത്തിടെ മഹാ കുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ്രാജിലെത്തിയ ജയസൂര്യയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ജയസൂര്യയും വിനായകനും ഭക്തി മാര്‍ഗത്തിലേക്ക് തിരിഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുമുണ്ട്. അതേസമയം, ജയസൂര്യയും വിനായകനും ഒന്നിക്കുന്ന ‘ആട് 3 – ലാസ്റ്റ് റൈഡ്’ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ആരംഭിച്ചു കഴിഞ്ഞു.