- Advertisement -
ഗുരുവായൂര്‍ : കഴിഞ്ഞദിവസങ്ങളില്‍ മലയാളികള്‍ ആഘോഷിച്ച വിവാഹമായിരുന്ന താരജോഡികളായ ജയറാം-പാര്‍വതിയുടെ മകള്‍ മാളവികയുടെ വിവാഹം. മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ജയറാം കുടുംബസമേതം ഗുരുവായൂര്‍ നഗരസഭയിലെത്തി.
കഴിഞ്ഞയാഴ്ച ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലായിരുന്നു ഇവരുടെ വിവാഹം. ജയറാമിനുപുറമേ, വധൂവരന്‍മാര്‍ക്കൊപ്പം പാര്‍വതി, മകന്‍ കാളിദാസ്, കാളിദാസിന്റെ ഭാവിവധു തരിണി കലിംഗരായര്‍ എന്നിവരുമുണ്ടായിരുന്നു. 32 വര്‍ഷംമുന്‍പ് ഗുരുവായൂരില്‍ വിവാഹിതരായ ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹ സര്‍ട്ടിഫിക്കറ്റും ഇതോടൊപ്പം നല്‍കി. ഇവര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നില്ല. രജിസ്ട്രാര്‍ വിനോദ്കുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.