ഭാര്യ ആരതിക്കെതിരെ ഗുരുതര ആരോപണവുമായി തമിഴ് നടന്‍ രവി മോഹന്‍ (ജയം രവി). ഭാര്യയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കുമെതിരെയാണ് അദ്ദേഹം ആരോപണം ഉന്നയിക്കുന്നത്.
ജയം രവിയുടെ ആരോപണങ്ങള്‍ ഇങ്ങനെ
തന്റെ സമ്പാദ്യം മുഴുവന്‍ ആരതിയും അവരുടെ മാതാപിതാക്കളും ആഢംബര ജീവിതത്തിനായി ചെലവഴിക്കുകയും നമ്മുടെ രാജ്യം വലിയൊരു പ്രതിസന്ധി നേരിടുമ്പോള്‍ ജനകീയ കോടതിയില്‍ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ എടുത്തിട്ട് വിചാരണ ചെയ്യുന്നതില്‍ വിഷമമുണ്ട്. എന്റെ സ്വകാര്യ ജീവിതം സത്യമോ അനുവാദമോ ഇല്ലാതെ വളച്ചൊടിച്ച് ഗോസിപ്പുകളാക്കി മാറ്റുമ്പോള്‍ അതില്‍ എനിക്ക് വലിയ പ്രശ്നങ്ങളുണ്ട്. എന്റെ മൗനം എന്റെ ബലഹീനതയല്ല. അത് അതിജീവനമായിരുന്നു. പക്ഷേ എന്റെ യാത്രയോ എന്റെ വേദനയോ അറിയാത്തവര്‍ എന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുമ്പോള്‍ എല്ലാം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതനാവുകയാണ്.
കഠിനാധ്വാനവും പ്രതിരോധവും കൊണ്ടാണ് ഞാന്‍ എന്റെ കരിയര്‍ ഉയര്‍ത്തിയെടുത്തത്. എന്റെ മുന്‍ വിവാഹത്തില്‍ നിന്നു മാത്രം ലഭിച്ച പ്രശസ്തി വ്യക്തിപരമായ നേട്ടത്തിനും സഹതാപം നേടാനും ഉപയോഗിക്കാന്‍ ഞാന്‍ ആരേയും അനുവദിക്കില്ല. ഇത് വെറുമൊരു കളിയല്ല. എന്റെ ജീവിതമാണ്. എന്റെ സത്യമാണ്. എന്റെ വേദന മറക്കലാണ്. ഇന്ത്യന്‍ നിയമത്തില്‍ ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. സത്യം വെളിച്ചത്ത് കൊണ്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നിലെ സത്യത്തെയും നീതിയേയും ബഹുമാനിച്ച് അന്തസ്സോടെ ഞാന്‍ പോരാടും.
ഒരു മുതിര്‍ന്ന വ്യക്തിയായിട്ടു കൂടി വര്‍ഷങ്ങളോളം ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായ പീഡനങ്ങള്‍ അനുഭവിച്ച് എന്റെ സ്വന്തം മാതാപിതാക്കളെ പോലും കാണാന്‍ കഴിയാത്ത ഒറ്റപ്പെടലില്‍ ഞാന്‍ കുടുങ്ങിപ്പോയി. എന്റെ ദാമ്പത്യജീവിതം നന്നായി മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും കൂട്ടിലകപ്പെട്ടതുപോലെയായി പോയി ഞാന്‍. ഒടുവില്‍ ആ അസഹനീയമായ ജീവിതത്തില്‍ നിന്നും പുറത്തുകടക്കാന്‍ ഞാന്‍ ശക്തനായി. അത് വെറുതെ എടുത്ത തീരുമാനമായിരുന്നില്ല. അതിനാല്‍ തന്നെ ഞാന്‍ വേദനയോടെയാണ് ഇത് എഴുതുന്നത്.
എന്റെ സ്വന്തം കുട്ടികളെ കാണുകയോ സമീപിക്കുകയോ ചെയ്യുന്നതില്‍ നിന്ന് എന്നെ തടയിടുന്നതിന് വേണ്ടി ബൗണ്‍സര്‍മാരെ പോലും നിയമിച്ചു. അടുത്തിടെ എന്റെ കുട്ടികള്‍ ഒരു വാഹനാപകടത്തില്‍പ്പെട്ടത് ഞാന്‍ അറിഞ്ഞത് ഒരുമാസത്തിന് ശേഷമാണ്. കാര്‍ ഇന്‍ഷുറന്‍സിനായി എന്റെ ഒപ്പ് ആവശ്യമായി വന്നപ്പോഴാണ്. അല്ലാതെ ഒരു പിതാവെന്ന നിലയില്‍ എന്നെ അറിയിച്ചിട്ടില്ല. അവരെ കാണാന്‍ എനിക്ക് ഇപ്പോഴും അനുവാദമില്ല. എന്റെ കുട്ടികളാണ് എന്റെ ശാശ്വതമായ അഭിമാനവും സന്തോഷവും. എന്റെ മുന്‍ ഭാര്യയില്‍ നിന്നാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. മറിച്ച് കുട്ടികളില്‍ നിന്നല്ല.
എന്നെ ഞാനാക്കിയ എന്റെ മാതാപിതാക്കളെ സംരക്ഷിക്കാനോ അവര്‍ക്കായി ഒരു നായാപൈസ ചെലവാക്കാനോ എന്റെ ശബ്ദം, എന്റെ മാന്യത, എന്റ വരുമാനം, സാമ്പത്തികം, എന്റെ ഓഹരികള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, കരിയര്‍, എന്റെ തീരുമാനങ്ങള്‍ എന്നിവ അടിയറ വച്ച് വലിയ തോതിലുള്ള സാമ്പത്തിക വായ്പകളില്‍ കുടുങ്ങി. എല്ലാം എന്റെ ഭാര്യയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി ജീവിക്കുകയായിരുന്നു. എന്റെ സ്വന്തം മാതാപിതാക്കളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും ചെയ്തുകൊടുക്കാതെ ഭാര്യയുടെ മാതാപിതാക്കളുടെ ആഢംബര ജീവിതത്തിന് വേണ്ടിയാണ് ചെലവിട്ടിരുന്നത്, എന്നിട്ടും മിണ്ടാതിരുന്നു. മറ്റുള്ളവരുടെ മുന്നില്‍ പരിഹസിക്കപ്പെടാതിരിക്കാനാണ് എല്ലാം സഹിച്ചത്. സാധരാണപോലെ പെരുമാറി. പണം നല്‍കികൊണ്ടിരുന്നു. എന്നിട്ടും ഒരു ഭര്‍ത്താവിനെ പോലെയല്ല പൊന്മുട്ടയിടുന്ന താറാവിനെ പോലെയാണ് കണ്ടിരുന്നത്. എന്റെ പണം , തീരുമാനങ്ങള്‍, ആസ്തികള്‍, എന്റെ മാതാപിതാക്കളോടും കുട്ടികളോടുമുള്ള സ്‌നേഹം പോലും സ്‌നേഹത്തിന്റെ മറവില്‍ നിന്നും പിടിച്ചെടുത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു’, രവി മോഹന്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.