ദർശനം നടത്താനായി ശ്രീകോവിലിൽ കയറി ഇളയരാജ; തിരിച്ച് ഇറക്കി ക്ഷേത്ര ഭാരവാഹികൾ

Written by Taniniram

Published on:

ശ്രീവില്ലിപ്പുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തനായി ശ്രീകോവിലിനു അകത്ത് കയറി പ്രമുഖ സംഗീതജ്ഞന്‍ ഇളയരാജ. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ ശ്രീകോവിലില്‍ നിന്ന് ഇളയരാജയെ തിരിച്ച് ഇറക്കി. ക്ഷേത്ര ആചാരപ്രകാരം ശ്രീകോവിലില്‍ ഭക്തര്‍ക്ക് പ്രവേശിക്കാന്‍ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ഇതോടെ ഇദ്ദേഹം തിരിച്ച് ഇറങ്ങുകയായിരുന്നു.

എന്നാല്‍ ശ്രീ വില്ലിപുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തിലെ അര്‍ത്ഥ മണ്ഡപത്തില്‍ ഇളയരാജയെ പ്രവേശിപ്പിക്കാതിരുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡീയയില്‍ വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. നിരവധി ഗാനങ്ങളിലൂടെ ഭഗവാനെ പ്രകീര്‍ത്തിച്ച സംഗീതജ്ഞനെ ഇങ്ങനെയാണോ ബഹുമാനിക്കുന്നത് എന്ന ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

See also  മഞ്ഞുമ്മൽ ബോയ്സിലെ കണ്മണി അൻപോട് ഗാനത്തിൽ ഇളയരാജയോട് ഒത്തുതീർപ്പ് ; നിർമ്മാതാക്കൾ നേരിട്ടെത്തി 60 ലക്ഷം നൽകി

Leave a Comment