കൊച്ചി (Kochi) ; അന്തരിച്ച മിമിക്രി കലാകാരൻ സുധിയുടെ ഭാര്യ രേണു സുധി തനിക്കെതിരെ ഉയരുന്ന കടുത്ത സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി എത്തി. (Renu Sudhi, the wife of the late mimicry artist Sudhi, has responded to the severe cyber attacks being leveled against her.) സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറായ ദാസേട്ടൻ കോഴിക്കോട് എന്നയാൾക്കൊപ്പം ചെയ്ത റീലിന് പിന്നാലെയാണ് സൈബർ ആക്രമണം. മക്കളെ നോക്കാനായി എന്തിനാണ് അഭിനയിക്കുന്നത് കൂലിപ്പണിക്ക് പോയിക്കൂടെ എന്നൊക്കെയാണ് ചിലരുടെ ചോദ്യം. എന്നാൽ ഇതിനെല്ലാം ഒരു അഭിമുഖത്തിലൂടെ രേണു മറുപടി നൽകുകയാണ്.
കൊല്ലം സുധി എന്റെ ഭർത്താവാണ്. അദ്ദേഹം മരിച്ചിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ. അദ്ദേഹത്തിന്റെ രണ്ട് മക്കളും എന്റെ മക്കളാണ്. അതിൽ കിച്ചുവാണ് എന്നെ അമ്മേയെന്ന് ആദ്യം വിളിച്ചത്. അവൻ കഴിഞ്ഞിട്ടേ എനിക്ക് റിതുലിനോട് പോലും ഉള്ളൂ. ഇതൊന്നും നാട്ടുകാരെ പറഞ്ഞ് ബോധിപ്പിക്കേണ്ട കാര്യമില്ല, ഒരു നൂറ് അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞിട്ടുണ്ട്, എന്റെ പേരിൽ അല്ല വീട് സുധിച്ചേട്ടന്റെ മക്കളുടെ പേരിലാണ് വീട്. പിന്നെ എങ്ങനെയാണ് ഞാൻ ആ വീട്ടിൽ നിന്നും അവരെ അടിച്ചിറക്കുക? കുറേ നാളായി ഞാൻ ഇത് കേൾക്കുന്നു. ഭർത്താവ് ഇല്ലാത്തത് കൊണ്ടാണ് പലരും എന്നെ പച്ചക്ക് തെറി വിളിക്കുന്നത്. ഇങ്ങനെ തെറിവിളിക്കുന്നവരെ എന്തായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. അങ്ങനെയെ ഇവൻമാരൊക്കെ പഠിക്കൂയെന്ന് രേണു സുധി പറയുന്നു.
ഒരാൾ എന്ത് വസ്ത്രം ധരിക്കണമെന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. ഞാൻ റീൽ ചെയ്യുന്നതൊക്കെ എന്തുകൊണ്ടാണ് ഇത്ര തെറ്റാകുന്നത്. എന്ത് നെഗറ്റീവ് കമന്റ് വേണമെങ്കിലും ഇടട്ടെ, പക്ഷെ എന്തിനാണ് തെറി വിളിക്കുന്നതെന്ന് രേണു സുധി ചോദിച്ചു.മക്കളെ പോറ്റാൻ ശരീരത്തിൽ തൊടാൻ സമ്മത്തിക്കുന്ന പെണ്ണ്, ദാസേട്ടൻ കോഴിക്കോടിനപ്പം മറ്റ് പാട്ടുകൾ ഒന്നും ചെയ്തൂടായിരുന്നോയെന്ന ചോദ്യത്തിന് ഞാൻ ഏത് പാട്ട് ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാൻ അല്ലേയെന്നായിരുന്നു രേണുവിന്റെ മറുപടി.
റീൽ ചെയ്യുന്നത് മക്കളെപോറ്റാൻ ആണെന്ന് ആരാണ് പറഞ്ഞത്. ഞാനൊരു നാടക നടിയാണ്. അതെന്റെ ജോലിയാണ്, എന്റെ മക്കളെ പോറ്റാൻ തന്നെയാണ് ഞാൻ ആ ജോലി ചെയ്യുന്നത്. റീൽ ചെയ്യുന്നതൊക്കെ എന്റെ ഇഷ്ടമാണ്. വയറിൽ പിടിക്കുന്നതൊക്കെ അഭിനയമാണ്. കാമറയുടെ മുന്നിൽ വെച്ചാണ് ചെയ്യുന്നത് , അല്ലാതെ പാത്തും പതുങ്ങിയുമല്ല ഇതൊന്നും ചെയ്യുന്നത്. ഇന്റിമേറ്റ് സീൻ ചെയ്യണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് എന്റെ ഇഷ്ടമാണ്. ഞാനൊരു നടിയാണ്. ഇന്റിമേറ്റ് സീൻ വേണമെങ്കിൽ ഞാൻ അഭിനയിക്കും എന്റെ കംഫേർട്ടിൽ നിന്ന് കൊണ്ട് മാത്രമെന്നായിരുന്നു രേണു പറഞ്ഞത്.