Friday, June 13, 2025

“മകൾക്ക് അഭിനയിക്കണമെന്ന് എന്നോട് പറഞ്ഞു, ആദ്യം അമ്മയുടെ അനുഗ്രഹം വേണമെന്നാണ് ‍ഞാൻ പറഞ്ഞത്”; ഉർവശിയെ കുറിച്ച് സംസാരിക്കവെ വിങ്ങിപ്പൊട്ടി മനോജ് കെ ജയൻ…

Must read

- Advertisement -

ഉർവശിയെയും മകളെയും കുറിച്ച് സംസാരിക്കവെ വികാരഭരിതനായി നടൻ മനോജ് കെ ജയൻ. ആദ്യ സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് മകൾ, അമ്മ ഉർവശിയുടെ അനുഗ്രഹം തേടിയത് പരാമർശിക്കവെയാണ് മനോജ് വിങ്ങിപ്പൊട്ടിയത്. മകൾ തേജലക്ഷ്മിയുടെ അരങ്ങേറ്റ ചിത്രം സുന്ദരിയായവൾ സ്റ്റെല്ല എന്ന സിനിമയുടെ ഭാ​ഗമായി നടന്ന പ്രസ് മീറ്റിലാണ് മനോജ് കെ ജയന്റെ പ്രതികരണം.

“അഭിനയിക്കണമെന്ന് മകൾ ആവശ്യപ്പെട്ടപ്പോൾ ‍ഇക്കാര്യം അമ്മയെ അറിയിക്കണമെന്നാണ് ഞാൻ ആദ്യം പറഞ്ഞത്. അമ്മയുടെ അനു​ഗ്രഹമാണ് ആദ്യം വാങ്ങേണ്ടതെന്ന് ഞാൻ പറഞ്ഞു. ചെന്നൈയിൽ പോയി അവൾ ഉർവശിയോട് കാര്യം പറഞ്ഞു. വളരെ സന്തോഷത്തോടെ അതിന് സമ്മതിച്ചു”.

“മകൾക്ക് വേണ്ടി ഒരു കഥയുണ്ടെന്ന് എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു. കഥ ആദ്യം ഉർവശിയെ കേൾപ്പിക്കണം എന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. ഉർവശി കേട്ടതിന് ശേഷമാണ് ഞാൻ കഥ കേട്ടത്. ഒരു തുടക്കക്കാരിക്ക് ഇത്രയും നല്ല അവസരം കിട്ടുക എന്നത് ചെറിയ കാര്യമല്ല. അവളെ ഒരു നടിയായി കാണണമെന്നത് എന്റെ അച്ഛന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. എന്നെയും ഉർവശിയെയും വളർത്തിയ പ്രേക്ഷകർ മകളെയും അനു​ഗ്രഹിക്കണമെന്നും” മനോജ് കെ ജയൻ പറഞ്ഞു.

See also  എന്റെ മകൾ ഹണി റോസിന്റേത് നല്ല പെരുമാറ്റം; അച്ചടക്കം പഠിപ്പിച്ചത് അമ്മ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article