Wednesday, April 16, 2025

നാലാം ക്ലാസ് മുതൽ രാഖി കെട്ടുന്ന ഞാൻ ഇപ്പോൾ കെട്ടുമ്പോൾ മാത്രം മതതീവ്രവാദി; അനുശ്രീ

Must read

- Advertisement -

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 2012 ൽ റിലീസായ ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്സ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയായി മാറി. കൊല്ലം കുമുകഞ്ചേരി സ്വദേശിനിയാണ് താരം.

താരത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ സജീവമാകാറുണ്ട്. താരം രാഷ്ട്രീയത്തിലേക്ക് വരുന്ന എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അത്തരം കിംവദന്തികളോട് പ്രതികരിക്കുകയാണ് അനുശ്രീ.

‘അമ്പലത്തിന് തൊട്ടടുത്താണ് ഞാൻ വളർന്നുവന്നത്. അമ്പലത്തിൽ പോവാൻ പറ്റുന്ന ദിവസമാണെങ്കിൽ, അവിടെയുള്ള എന്ത് പരിപാടിക്കും ഞാൻ ഉണ്ടാകുഗ. അതിനി തൊഴാനാണെങ്കിലും അന്നദാനം വിളമ്പുന്ന സ്ഥലത്ത് പാത്രം കഴുകാനാണെങ്കിലും അമ്പലം തൂക്കാനാണെങ്കിലും ഞാനവിടെയുണ്ടാകും. അതിനകത്ത് രാഷ്ട്രീയമില്ല. ഞാൻ വളർന്ന് വന്ന വിശ്വാസമാണ അവിടെയുള്ളത്’- അനുശ്രീ പറയുന്നു.

ഒരു തവണ ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബയായിരുന്നു. അതിന് മുമ്പും താൻ പാർവതിയും ഭാരതാംബയുമൊക്കെ ആയിട്ടുണ്ട്. എന്നാൽ, സിനിമാ നടിയായിട്ട് ഭാരതാംബയായതായിരുന്നു പ്രശ്‌നം. മുമ്പ് ഭാരതാംബയായതിന്റെയെല്ലാം ചിത്രങ്ങൾ തന്റെ ആൽബത്തിലുണ്ട്. എന്നാൽ, 2017ലേത് മാത്രം രാഷ്ട്രീയമായി മാറി. താൻ മതതീവ്രവാദിയായി. നമ്മൾ എത്ര പ്രതികരിച്ചാലും ആളുകൾ നമ്മളെ ഒരു തരത്തിൽ ലേബൽ ചെയ്തിട്ടുണ്ടെങ്കിൽ അത് മാറ്റാൻ പരിമിതിയുണ്ടെന്നും താരം വ്യക്തമാക്കി.

തനിക്ക് ഒരു രാഷ്ട്രീയത്തെ കുറിച്ചും ഒന്നും അറിയില്ല. രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന് ഒരുപാട് പേർ ചോദിക്കാറുണ്ട്. തനിക്കതറിയില്ലെന്ന് പറയാറുണ്ട്. അവിടെ നിന്നും കളിക്കാൻ പറ്റുന്നവർക്കല്ലേ അവിടെ വരാൻ പറ്റുവെന്നും അനുശ്രീ ചോദിച്ചു.

‘സൺഡേ സ്‌കൂൾ പോലെയാണ് ഞങ്ങൾ ബാലഗോകുലത്തിൽ പോകുന്നത്. നാലാം ക്ലാസ് മുതൽ രക്ഷാബന്ധന് അങ്ങോട്ടുമിങ്ങോട്ടും രാഖി കെട്ടാറുണ്ട്് എന്താണെണന്ന് അറിയാത്ത സമയത്ത് മുതൽ കെട്ടിത്തുടങ്ങിയതാണ്. ഇപ്പോഴും കെട്ടും. എന്നാൽ, ഇപ്പോൾ കെട്ടിയാൽ ഞാൻ മതതീവ്രവാദിയാകും. അതെന്റെ രീതിയല്ല. ഞാൻ വളർന്നുവന്ന രീതി പിന്തുടരുന്നെന്നേ ഉള്ളൂ’- അനുശ്രീ കൂട്ടിച്ചേർത്തു.

See also  കവിയൂർ പൊന്നമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ മോഹൻലാലും മമ്മൂട്ടിയും എത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article