ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് (Bigboss Malayalam) റിയാലിറ്റി ഷോയ്‌ക്കെതിരെ ഹൈക്കോടതി. രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഷോയില്‍ എന്തെങ്കിലും സംപ്രേക്ഷണം ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.ഷോയുടെ ഉളളടക്കം ഉടന്‍ തന്നെ പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി.
ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഹര്‍ജിയിലെ ഉളളടക്കം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മോഹന്‍ലാലിനും ഡിസ്നി ഹോട്ട് സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നല്‍കി.
ബിഗ്‌ബോസ് മലയാളത്തിന്റെ ആറാം സീസണാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്നത്. മത്സരാര്‍ത്ഥിയായ റോക്കി സഹമത്സരാര്‍ത്ഥി സിജോയെ മര്‍ദ്ദിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. മര്‍ദ്ദനത്തില്‍ സിജോയ്ക്ക് താടിയെല്ലിന് ഗുരുതരമായ പരിക്കേറ്റ്. സര്‍ജറിക്ക് വിധേയമാവുകയും ചെയ്തു. ഭക്ഷണം പോലും നേരെ കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് സിജോയിപ്പോഴും. തുടര്‍ന്ന് റോക്കിയെ മത്സരത്തില്‍ നിന്നും പുറത്താക്കിയെങ്കിലും സിജോയും പ്രൊഡക്ഷന്‍ ഹൗസും റോക്കിക്കെതിരെ ഔദ്യോഗികമായി പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ഷോയില്‍ മറ്റ് മത്സരാര്‍ത്ഥികളുടെ ചില പെരുമാറ്റങ്ങളും ബ്രോഡ്കാസ്റ്റിംഗ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഈ മാസം 25 ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.