Monday, June 16, 2025

ചലച്ചിത്ര താരങ്ങളായ ഹക്കിം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി

Must read

- Advertisement -

മലയാള സിനിമയില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ഹക്കിം ഷാജഹാനും നടി സന അല്‍ത്താഫും വിവാഹിതരായി. ഏവര്‍ക്കും മാതൃകയായി ലളിതമായിരുന്നു ചടങ്ങുകള്‍. വിവാഹിരായെന്ന വിവരം ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു പങ്ക് വച്ചത്. ആദ്യം പുതിയ സിനിമയുടെ പ്രമോഷനായിരിക്കുമെന്നാണ് ആരാധകരും കൂട്ടുകാരും കരുതിയത്.

വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ചിത്രമാണ് ഇരുവരും പങ്ക് വച്ചത്. തൊടുപുഴ പെരുംമ്പള്ളിച്ചിറയാണ് ഹക്കിമിന്റെ സ്വദേശം. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളിയില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു. യൂടൂബില്‍ ട്രെന്റിംഗായ ഫ്രീഡം അറ്റ് മിഡ്‌നൈറ്റിലെ പ്രകടനം ശ്രദ്ധേയമായി. ലാല്‍ ജോസ് ചിത്രമായ വിക്രമാദിത്യനില്‍ ദുല്‍ഖറിന്റെ സഹോദരി വേഷത്തിലൂടെയാണു സന അഭിനയരംഗത്തേക്കു കടന്നുവരുന്നത്.

See also  തൃശൂരിൽ എച്ച്1 എൻ1 ബാധിച്ചയാൾ മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article