Sunday, October 26, 2025

ഗുരുവായൂര്‍ അമ്പലനടയില്‍ ഒടിടിയിലേക്ക്

Must read

ബോക്‌സ് ഓഫീസില്‍ വന്‍വിജയം നേടിയ പൃഥ്വരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ (Guruvayoor Ambalanadayil) ഒടിടിയിലേക്ക്. കോമഡി-ഡ്രാമയും ഒത്തുചേര്‍ന്ന് പ്രേക്ഷകരെ ഒരുപാട് രസിപ്പിച്ച ചിത്രം ചര്‍ച്ചകള്‍ക്കൊടുവില്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറാണ് സ്വന്തമാക്കിയത്. തീയറ്ററുകളില്‍ 85 കോടിയിലധികം കളക്ട് ചെയ്ത ചിത്രത്തിന്റെ ഒടിടി റൈറ്റ് തുക ഇതുവരെ പുറത്ത് വന്നില്ല. സ്ട്രീമിംഗ് ഡേറ്റും ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ അറിയിച്ചിട്ടില്ല.

ജയ ജയ ജയ ഹേ ഫെയിം വിപിന്‍ ദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ബേസില്‍ ജോസഫ്, നിഖില വിമല്‍, അനശ്വര രാജന്‍, സിജു സണ്ണി, യോഗി ബാബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ4 എന്റര്‍ടെയ്ന്‍മെന്റ് ബാനറും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article