Thursday, May 29, 2025

ഗബ്രി ബിഗ്‌ബോസില്‍ നിന്ന് പുറത്തായി; ഇനിയില്ല ജാസ്മിന്‍-ഗബ്രി കോംബോ

Must read

- Advertisement -

ബിഗ്‌ബോസ് മലയാളം സീസണ്‍ 6 ല്‍ (Bigboss Malayalam Season 6) ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത മത്സരാര്‍ത്ഥി ഗബ്രി ഷോയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഗബ്രിയുടെ എവിക്ഷനില്‍ ഞെട്ടിയിരിക്കുകയാണ് മറ്റ് മത്സരാര്‍ത്ഥികളും. മികച്ച ഗെയിം പ്ലെയറായിരുന്നുവെങ്കിലും പ്രേക്ഷകരുടെ മനസ്സറിഞ്ഞ് കളിക്കാന്‍ സാധിക്കാത്തതാണ് ഗബ്രിക്ക് വിനയായത്. ഒറ്റയ്ക്ക് കളിച്ചാല്‍ കപ്പടിക്കാന്‍ വരെ സാധ്യതയുണ്ടായിരുന്ന മത്സരാര്‍ത്ഥി. എന്നാല്‍ ജാസ്മിനുമായി ചേര്‍ന്നുളള കോംബോ പ്രേക്ഷകര്‍ക്ക് ഇഷ്ടമായില്ല. ഇവര്‍ തമ്മിലുളള ബന്ധം സൗഹൃദമാണോ പ്രണയമാണോ അഭിനയമാണോ എന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് കൃത്യമായ ഒരു ക്ലാരിറ്റി നല്‍കാന്‍ ഇവര്‍ക്കായില്ല. അവതാരകനായ മോഹന്‍ലാല്‍ ഒരു എപ്പിസോഡില്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും തങ്ങള്‍ക്കിടയിലെ ബന്ധത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു ക്ലാരിറ്റി കൊടുക്കാന്‍ ഗബ്രിക്കോ ജാസ്മിനോ സാധിച്ചില്ല. ക്ലാരിറ്റി ഇല്ലായ്മയാണ് തങ്ങളുടെ ക്ലാരിറ്റിയെന്നാണ് ഇവര്‍ ഇതേക്കുറിച്ച് പറഞ്ഞത്.

മികച്ച ഗെയിംപ്ലാനുകളും വാക്ചാതുര്യവും ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ഗബ്രിക്കായില്ല. അമിത ആത്മവിശ്വാസവും വിനയായി. ഗബ്രിയേക്കാള്‍ മോശം മത്സരാര്‍ത്ഥികള്‍ ഇപ്പോഴും ഹൗസില്‍ തുടരുന്നുണ്ട്.ഗബ്രിയുടെ പുറത്താകലോടെ വലിയ മാറ്റങ്ങളായിരിക്കും ഗെയിമിലുണ്ടാകുന്നത്. ഗബ്രിയുടെ കോംബോയില്ലാത്തതിനാല്‍ ജാസ്മിന്‍ ഗെയിം പ്ലാനുകള്‍ മാറ്റി പിടിക്കാന്‍ സാധ്യതയുണ്ട്. ഗബ്രി-ജാസ്മിന്‍ കോംബോയെ മാത്രം എതിര്‍ത്ത് ഗെയിം മുന്നോട്ട് കൊണ്ടുപോയവര്‍ക്ക് ഹൗസില്‍ നിലനില്‍ക്കാന്‍ മറ്റ് വഴികള്‍ തേടേണ്ടിവരും.

See also  ഗുണ കേവിലേക്കിറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article