കൊച്ചി: തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫഹദ് ഫാസില്‍. എ.ഡി.എച്ച്.ഡി എന്ന അസുഖമുണ്ടെന്നാണ് ഫഹദ് പറഞ്ഞിരിക്കുന്നത്. 41-ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും
കോതമംഗലം പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പീസ് വാലിക്ക് ആവശ്യമായ എന്ത് സഹായവും ചെയ്ത് തരാന്‍ താന്‍ തയ്യാറെന്നും അദ്ദേഹം പറഞ്ഞു. എന്നെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാന്‍ കഴിയുകയാണെങ്കില്‍ അതാണ് നിങ്ങളോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമെന്നും അത് തന്റെ വിജയമെന്നും ഫഹദ് ഫാസില്‍ പറഞ്ഞു. ഫഹദ് നായകനായെത്തിയ ആവേശം മലയാളത്തില്‍ മാത്രമല്ല ഇന്ത്യമുഴുവന്‍ ശ്രദ്ധനേടി സൂപ്പര്‍ഹിറ്റായ ചിത്രമാണ്.
നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന അവസ്ഥയാണ് ആണ് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളും, മാസം തികയാതെയുള്ള ജനനവും കുറഞ്ഞ ഭാരവും, പാരമ്പര്യ ഘടന തുടങ്ങിയവയാണ് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡറിലേക്ക് നയിക്കുന്ന കാരണങ്ങള്‍.