മലയാള സിനിമാ താരങ്ങളുടെ സംഘടനായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരും. നിലവിലെ സാഹചര്യത്തില്‍ മോഹന്‍ലാല്‍ മാറിയാല്‍ പ്രസിഡന്റ് സ്ഥാനത്തിനായി താരങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ പോരാടാനിറങ്ങും. സംഘടനയുടെ നിലനില്‍പ്പിനെയും കെട്ടുറുപ്പനിനെയും പടലപ്പിണക്കങ്ങള്‍ മാറാതിരിക്കാന്‍ മമ്മൂട്ടി ഉള്‍പ്പെടെയുളള സീനിയര്‍ താരങ്ങള്‍ ഇടപെടുകയായിരുന്നു. ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങി മോഹന്‍ലാല്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അമ്മയുടെ സ്ഥിരം മുഖമായ ഇടവേള ബാബു തെറിക്കും. 2018 മുതല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്നയാളാണ് ഇടവേള ബാബു.

1995ല്‍ ആരംഭിച്ച സംഘടനയുടെ ആദ്യ പ്രസിഡന്റ് എംജി സോമന്‍ ആയിരുന്നു. പിന്നീട് 1997 മുതല്‍ 2002 വരെ പ്രസിഡന്റ് സ്ഥാനം വഹിച്ച മധു ഒഴിഞ്ഞപ്പോള്‍ ഇന്നസെന്റ് വന്നു. പ്രസിഡന്റെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഇന്നസെന്റ് 16 വര്‍ഷക്കാലം അമ്മയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ മാറിമാറി വന്നെങ്കിലും തിരക്ക് കാരണം സംഘടനയില്‍ സജീവമായിരുന്നില്ല. ഈ കാലയളവില്‍ സെക്രട്ടറി സ്ഥാനം വഹിച്ച ഇടവേള ബാബു 2018ലാണ് ജനറല്‍ സെക്രട്ടറിയാകുന്നത്. അംഗങ്ങളുടെ ഏത് പ്രശ്‌നത്തിലും ഓടിയെത്തുന്നതും സംഘടനയെപ്പറ്റി മാധ്യമങ്ങളുമായി സംസാരിച്ചിരുന്നതും ഇടവേള ബാബുവായിരുന്നു.
എന്നാല്‍ ഇടവേള ബാബുവിന്റെ ഇത്തവണ മാറുന്നൂവെന്ന് അറിയിച്ചപ്പോള്‍ മോഹന്‍ലാലടക്കം മറ്റ് താരങ്ങള്‍ ആരും തന്നെ ബാബുവിനോട് തുടരാന്‍ ആവശ്യപ്പെട്ടില്ല. താല്‍പര്യം ഇല്ലാത്തവരെ നിര്‍ബന്ധിക്കേണ്ട എന്നും പകരം ആളെ നോക്കാമെന്നും ആയിരുന്നു മറ്റുളളവരുടെ നിലപാട്.കൂടിയാലോചനകളില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ സംഘടനക്കായി അത്യാവശ്യമെങ്കിലും സമയം ചിലവഴിക്കാന്‍ കഴിയുന്നവര്‍ വേണമെന്നും ജനറല്‍ സെക്രട്ടറി എന്ന സുപ്രധാന പദവിയില്‍ അല്‍പം കൂടി മുതിര്‍ന്നവര്‍ ആയാല്‍ നന്നാകുമെന്നും ഉള്ള ആലോചനകളുടെ അടിസ്ഥാനത്തില്‍ രണ്‍ജി പണിക്കര്‍, സിദ്ദിഖ് തുടങ്ങിയവരുടെ പേരുകളിലേക്ക് എത്തി.
രണ്‍ജി പണിക്കറിന് താത്പര്യക്കുറവുണ്ട്. അതിനാല്‍ മോഹന്‍ലാല്‍ ഇടപെട്ടാല്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയാകുമെന്നാണ് മറ്റ് ഭാരവാഹികള്‍ കണക്കുകൂട്ടുന്നത്. ഏതായാലും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ഉണ്ടാകും. ജൂണ്‍ 30 നുളള അമ്മയോഗത്തിലായിരിക്കും ഭാരവാഹി തെരഞ്ഞെടുപ്പ്.