തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ പൃഥ്വി രാജ് ചിത്രം കാണാന്‍ കറുപ്പണിഞ്ഞ് ആരാധകര്‍. രാവിലെ ആറുമണിക്ക് തുടങ്ങുന്ന ഷോ കാണാന്‍ പുലര്‍ച്ചെ മുതല്‍ തന്നെ ആരാധകര്‍ തിയറ്ററുകളില്‍ എത്തി. കൊച്ചിയിലെ ആദ്യ ഷോയ്ക്ക് താരങ്ങളും അണിയറ പ്രവര്‍ത്തകരും എത്തി. ആദ്യ ഷോ തുടങ്ങും മുന്‍പുതന്നെ ആരാധകര്‍ തിയറ്ററുകള്‍ പൂരപ്പറമ്പാക്കി . കേരളത്തില്‍ മാത്രം 746 സ്‌ക്രീനുകളിലായി നാലായിരത്തി അഞ്ഞൂറിലധികം ഷോകളുണ്ട്.
തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക സുരക്ഷയൊരുക്കി പൊലീസും രംഗത്തുണ്ട്. അഡ്വാന്‍സ് ബുക്കിങ്ങിലൂടെയും ‘എമ്പുരാന്‍’ ആദ്യ ദിനം 50 കോടി ക്ലബിലെത്തി. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആദ്യ വീക്കെന്‍ഡിലെ ഗ്ലോബല്‍ കലക്ഷന്‍ 80 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ മലയാളം പതിപ്പിനാണ് കൂടുതല്‍ അഡ്വാന്‍സ് ബുക്കിങ് നടന്നിട്ടുള്ളതെന്നാണ് സൂചന. 4 അന്യഭാഷകളില്‍ ചൊവ്വാഴ്ച്ചയാണ് സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായത്. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികള്‍ ഇതോടെ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്.