തിരുവനന്തപുരം: എമ്പുരാന്‍ സിനിമാ വിവാദം അവസാനിപ്പിക്കാന്‍ ശ്രമം. വിവാദങ്ങള്‍ മോഹന്‍ലാല്‍ കടുത്ത അതൃപ്തിയിലാണ്. സിനിമ വീണ്ടും സെന്‍സര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചിത്രത്തിലെ ചില വയലന്‍സ് രംഗങ്ങളും ഒഴിവാക്കിയേക്കും ശൂലത്തില്‍ തീരുന്ന ഗര്‍ഭിണിയുടെ വയലന്‍സ് രംഗങ്ങള്‍ ഒഴിവാക്കും. സംവിധായകന്‍ പൃഥ്വിരാജും വീണ്ടും സെന്‍സറിന് നല്‍കുന്നതിനെ അനുകൂലിച്ചിട്ടുണ്ട്. ബിജെപി നേതാക്കള്‍ക്ക് മോഹന്‍ലാലുമായുളള സൗഹൃദം കാരണമാണ് ബിജെപി കടുത്ത നിലപാടുകളെടുക്കാത്തത്. ചിത്രം മുഴുവനായി മോഹന്‍ലാലും കണ്ടിരുന്നില്ലായെന്നാണ് അറിയുന്നത്.
ഇതിനിടെ സാമൂഹികമാധ്യമങ്ങളില്‍ ചിത്രത്തെപ്പറ്റിയുളള ചര്‍ച്ചകള്‍ ചേരിതിരിഞ്ഞ് നടക്കുകയാണ്. 200 കോടി ബഡ്ജറ്റുളള ചിത്രത്തിന് കേരളത്തില നിന്നും 100 കോടി മാത്രമേ പരമാവധി നിര്‍മ്മാതാവിന് കിട്ടൂ. അതുകൊണ്ട് തന്നെ ഉത്തരേന്ത്യയില്‍ അടക്കം സിനിമ വിജയിക്കേണ്ടതുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് സെന്‍സര്‍ വീണ്ടും ചെയ്യുന്നത്.
ആകെ രണ്ട് കട്ട് മാത്രം നടത്തിയാണ് നേരത്തെ അനുമതി നല്‍കിയത്. സ്ത്രീകള്‍ക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈര്‍ഘ്യം കുറച്ചതും ദേശീയ പതാകയെ കുറിച്ചുള്ള പരാമര്‍ശത്തിലുമാണ് കട്ട് നല്‍കിയത്.
ഇനി സിനിമാപ്രേമികള്‍ കാണുക സെന്‍സര്‍ ചെയ്ത പുതിയ വെര്‍ഷനാകും. അതായിരിക്കും ഒടിടിയിലും ടെലിവിഷനിലും പ്രദര്‍ശിപ്പിക്കുന്നത്.