എമ്പുരാന്‍ സിനിമ വീണ്ടും സെന്‍സര്‍ ചെയ്തു. സിനിമയില്‍ 24 വെട്ടുകള്‍ വരുത്തിയാണ് പുതിയ പതിപ്പ് എത്തുന്നത്. സിനിമയുടെ തുടക്കത്തിലുളള സ്ത്രീകള്‍ക്കെതിരായ അക്രമദൃശ്യങ്ങള്‍ മുഴുവന്‍ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ പോകുന്ന സീന്‍ വെട്ടി. പ്രധാന വില്ലന്റെ പേര് ബജ്‌റംഗിയില്‍ നിന്ന് ബല്‍ദേവ് എന്ന് മാറ്റി. പ്രധാനവില്ലന്റെ ചില സംഭാഷണ ഭാഗങ്ങളും വെട്ടിമാറ്റി . ചിത്രത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ പരാമര്‍ശം മ്യൂട്ട് ചെയ്തു.
നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി. ഇത് സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
നന്ദി കാര്‍ഡില്‍ നിന്ന് IRS ഓഫീസര്‍ ജ്യോതിസ് മോഹന്റെ പേര്, കലാപവര്‍ഷം 2002 എന്നത് ഏതാനും വര്‍ഷം മുന്‍പ് എന്ന് മാറ്റി , കൊലപാതക സീനിന്റെ നീളം കുറച്ചു , മതപരമായ ചിഹ്നങ്ങള്‍ക്ക് മുന്നിലൂടെ വാഹനങ്ങള്‍ പോകുന്ന സീന്‍,പ്രിഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവും തമ്മിലുള്ള സംസാരം , വില്ലന്‍ കഥാപാത്രമായ ബല്‍രാജിന്റെ ദൃശ്യങ്ങള്‍ മൂന്നിടത്ത് വെട്ട് ,NIA ബോര്‍ഡ് കാറില്‍ നിന്ന് മാറ്റി, NIA എന്ന വാക്ക് മ്യൂട്ട് ചെയ്തു ,നന്ദുവിന്റെ കഥാപാത്രത്തിന്റെ ദൃശ്യം ഒരിടത്ത് വെട്ടി , വില്ലന്‍ കഥാപാത്രങ്ങളായ ബല്‍രാജും മുന്നയും തമ്മിലുള്ള സംഭാഷണം എന്നിവയും വെട്ടിമാറ്റിയ ഭാഗങ്ങളില്‍പ്പെടുന്നു. എന്നാല്‍ ചിത്രത്തില്‍ യാതൊരു വിധ മാറ്റങ്ങളും വരുത്താന്‍ ബിജെപി ആവശ്യപ്പെട്ടില്ലെന്നും നടക്കുന്നത് സിനിമയുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മാത്രമാണെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
