ഖുറേഷി എബ്രഹാമിന്റെ വരവില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോ നിലച്ചു. ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ ചിത്രമായി ‘എമ്പുരാന്’. ഡയറക്ടര്‍ പൃഥ്വിരാജ് തന്നെ വിവരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ആദ്യ മണിക്കൂറില്‍ വിറ്റുപോയത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതു ചരിത്ര റെക്കോര്‍ഡ് ആണ്.
എമ്പുരാന്റെ ടിക്കറ്റ് കൊടുക്കാൻ തൃശൂർ രാഗത്തിൽ ഗേറ്റ് തുറന്നപ്പോൾ 😯 #Empuraan #mohanlal pic.twitter.com/mDngWOxfEF
— Rajesh Sundaran (@editorrajesh) March 21, 2025
വിജയ്യുടെ ലിയോ, അല്ലു അര്‍ജുന്റെ പുഷ്പ 2 എന്നിവയുടെ റെക്കോര്‍ഡ് ആണ് അബ്രഹാം ഖുറേഷിയുടെ വരവില്‍ തകര്‍ന്നടിഞ്ഞത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചയുടന്‍ തന്നെ പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകള്‍ തീര്‍ന്നു. മാര്‍ച്ച് 27നാണ് രാവിലെ ആറ് മണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ നിശ്ചയിച്ചിരിക്കുന്നത്.