മലയാള സിനിമയ്ക്ക് വീണ്ടും തിരിച്ചടിയായി പൈറസി. ആഘോഷപൂര്‍വ്വം റിലീസ് ചെയ്ത എമ്പുരാന്‍ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ടെലഗ്രാമിലും പൈറസി വെബ്‌സൈറ്റുകളിലുമെത്തി. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയടക്കം ഞെട്ടിക്കുന്നത് ചിത്രത്തിന്റെ തിയറ്റര്‍ പ്രിന്റല്ല എച്ച്.ഡി ക്ലാരിയോടെയുളള പ്രിന്റുകളാണ് പ്രചരിക്കുന്നത്. അതിനാല്‍ പ്രിന്റ് എങ്ങനെ ചോര്‍ന്നുവെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണ്.
വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ‘സ്‌പോയ്‌ലറുകളോടും പൈറസിയോടും നോ പറയാം’ എന്ന പോസ്റ്ററാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അതേസമയം, വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.
കേരളത്തില്‍ 750 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ലൈക്ക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രേക്ഷകസ്വീകാര്യതയിലും ആഗോള കളക്ഷനിലും ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ആദ്യ ദിനം തന്നെ ‘എമ്പുരാന്‍’ 50 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത്. 2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മൂന്നാം ഭാഗത്തിന്റെ സൂചന നല്‍കി കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
എമ്പുരാനില്‍ ബിജെപിക്കും സംഘപരിവാറിനുമെതിരെ ചില പരാമര്‍ശങ്ങള്‍ ഉളളതിനാല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരെ ഹേറ്റ് ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.