Saturday, August 16, 2025

ബിഗ്‌ബോസിനെതിരെ സിബിന്‍..പുറത്ത് പോയതല്ല..പുറത്താക്കിയതാണ്

Must read

- Advertisement -

ബിഗ്‌ബോസ് ഷോയില്‍ നിന്ന് പുറത്ത് വന്ന സിബിന്‍ (DJ Sibin) ബിഗ്‌ബോസിനെതിരെ ആരോപണവുമായി രംഗത്ത്. പുറത്ത് പോകണമെന്ന് താന്‍ ആവശ്യപ്പെട്ടില്ലെന്നും മാറിനില്‍ക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നുമാണ് സിബിന്‍ പറയുന്നത്. വീക്കെന്റ് എപ്പിസോഡില്‍ മോഹന്‍ലാലും ബിഗ്‌ബോസും തന്റെ ഗെയിം വെളിപ്പെടുത്തിയത് മെന്റല്‍ ഷോക്കായി. എന്റര്‍ടൈന്‍മെന്റ് ലക്ഷ്യമിട്ട് കളിച്ച തന്നെ കൃത്യമായി കളിക്കാന്‍ അനുവദിച്ചില്ലെന്നും സിബിന്‍ ആരോപിക്കുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് വൈല്‍ഡ് കാര്‍ഡായി എത്തിയവരില്‍ തുടക്കം മുതല്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തിയായിരുന്നു സിബിന്‍. ഇതോടെ അദ്ദേഹത്തിന് പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പിന്തുണ ആര്‍ജിക്കാനും സാധിച്ചു. എന്നാല്‍ കഴിഞ്ഞ വീക്കെന്‍ഡില്‍ മോഹന്‍ലാല്‍ വന്നതിന് ശേഷം സിബിന്‍ മാനസികമായി തകരുന്നതാണ് പിന്നീട് കണ്ടത്.
ജാസ്മിനോട് മോശമായി പെരുമാറിയെന്ന കുറ്റത്തിന് വലിയ പവര്‍ ടീമില്‍ നിന്നും പുറത്താക്കുക, നേരിട്ട് നോമിനേഷനിലേക്ക് ഇടുക തുടങ്ങിയ ശിക്ഷകളും മോഹന്‍ലാല്‍ വിധിച്ചു. ഇതോടെയാണ് സിബിന്‍ തളര്‍ന്നത്. പിന്നീട് സൈക്കോളജിസ്റ്റിനെ പോയി കണ്ടെങ്കിലും സിബിന്‍ മാനസികമായി ഓക്കെ ആയില്ല. ഒടുവില്‍ കണ്‍ഫഷന്‍ റൂം വഴി സിബിനെ കണ്ണ് മൂടിക്കൊണ്ട് ബിഗ് ബോസ് പുറത്തേക്ക് കൊണ്ടു പോകുകയും ചെയ്തു.പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മത്സരത്തില്‍ നിന്ന് പുറത്തായതായും ബിഗ്‌ബോസ് അറിയിക്കുകയായിരുന്നു.

See also  ആരാകും ബിഗ്‌ബോസ് സീസണ്‍ 6 വിജയി; ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം;
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article