കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ സാമ്പത്തിക തട്ടിപ്പ് തെളിവുകളടക്കം കൃത്യമായി പുറത്ത് വന്നിരിക്കുകയാണ്. ജീവനക്കാരുടെ ഭാഗത്ത് നിന്നുളള തട്ടിപ്പ് പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസ് 63 ലക്ഷത്തോളം തുക അക്കൗണ്ടിലെത്തിയതായും ഇത് പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും മൂവരും എത്തിയിട്ടില്ല. ഇവര്‍ ഒളിവിലാണെന്നാണ് പോലീസിന്റെ നിഗമനം.
കേസ് വന്നപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി ജീവനക്കാര്‍ പലതന്ത്രങ്ങളും പുറത്തെടുത്തിരുന്നു. അതില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ജീവനക്കാരിലൊരാള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണവും അതിന് ദിയ കൃഷ്ണ നല്‍കിയ മറുപടിയുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ദിയയുടെ ഭര്‍ത്താവ് പൂവാലന്മാരെ പോലെ രാത്രി വിളിച്ച് സംസാരിക്കുന്നു എന്നായിരുന്നു ജീവനക്കാരി പറയുന്നത്. ഇന്നത്തെ മികച്ച കോമഡി അവാര്‍ഡ് ഈ പെണ്‍കുട്ടിക്ക് എന്ന ക്യാപ്ഷനോടെ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന വിഡിയോയില്‍ ദിയ കൃഷ്ണ കമന്റിലൂടെ മറുപടി പറയുന്നുണ്ട്. ‘2,3 മണിക്ക് ദിയയുടെ ഭര്‍ത്താവ് വിളിക്കുന്നു. രാത്രി എന്തു ചെയ്യുന്നു എന്നാണ് ചോദിക്കുന്നത്. പൂവാലന്മാരെ പോലെയാണ് സംസാരം’ എന്നാണ് ജീവനക്കാരിയുടെ പ്രതികരണം.

വീട്ടില്‍ ബിരിയാണി ആണ് മോളെ.. മണ്ണുവാരി തിന്നാറില്ല’ എന്നാണ് ദിയ കൃഷ്ണ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഈ കമന്റിന് മാത്രം 1 ലക്ഷത്തിന് മുകളില്‍ പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്. അതേ വിഡിയോ ദിയ ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുണ്ട്. ‘അവന്‍ ഓടിക്കുന്നത് റോള്‍സ് റോയിസാണ് മോളെ.. തള്ളി വണ്ടി നോക്കുവാണേല്‍ അറിയിക്കാമേ..’ എന്നാണ് ദിയയുടെ കമന്റ്. പ്രമുഖരടക്കം നിരവധിപേരാണ് ദിയക്ക് പിന്തുണയുമായി കമന്റിലെത്തിയിരിക്കുന്നത്.