വിവാദങ്ങളിലൂടെ ശ്രദ്ധേയനായ മലയാളികൾക്ക് ഏറെ സുപരിചിതനാണ് വ്ലോഗർ തൊപ്പി എന്ന നിഹാദ്. (Nihad, aka Vlogger Toppi, is well-known to Malayalis, who has come to prominence through controversies.)തൊപ്പി അശ്ലീല പദപ്രയോഗങ്ങൾ നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയതിനും ബസ് ജീവനക്കാർക്കു നേരെ തോക്കു ചൂണ്ടിയതിനും ഇയാൾക്കെതിരെ നടപടിയുണ്ടായിരുന്നു.
ഇപ്പോഴിതാ പുതിയ വിവാദത്തിലായിരിക്കുകയാണ് തൊപ്പിയും സുഹൃത്ത് മമ്മു എന്ന യുവാവും. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മു പറഞ്ഞ കാര്യങ്ങളാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചത്. കുളിസീന്‍ കാണാന്‍ ഒളിഞ്ഞുനോക്കിയെന്നും, മറ്റ് വീടുകളുടെ ജനലിൽ കല്ല് എറിയാറുണ്ടായിരുന്നുവെന്നുമാണ് മമ്മുവിന്റെ പരാമർശം.
നാട്ടുകാരെ മുഴുവൻ താൻ വെറുപ്പിച്ചിട്ടുണ്ടെന്നും അടുത്തുള്ള മറ്റ് വീടുകളുടെ ജനലിൽ കല്ല് എറിയുമായിരുന്നുവെന്നുമാണ് മമ്മു പറയുന്നത്. കുളിസീൻ കാണാനും കുളിമുറിയിൽ ഒളിഞ്ഞു നോക്കാനും പോവാറുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ തൊപ്പിക്കും സുഹൃത്ത് മമ്മുവിനും വ്യാപക വിമർശനങ്ങളും ഉയർന്നത്. ഇതിന് ചിരിച്ചും സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കുന്ന ഇന്റർവ്യൂവർക്കെതിരെയും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇന്റർവ്യൂ വിവാദമായതോടെ തൊപ്പിയുടെ യൂട്യൂബ് ചാനലിലൂടെ ഇതിൽ വിശദീകരണവുമായി തൊപ്പിയും കൂട്ടരും എത്തിയിരുന്നു. അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും ഇവൻ ഡയലോഗ് അടിച്ചെന്നുമാണ് തൊപ്പി പറയുന്നത്.
ഇയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തി. താന്‍ അറിവില്ലാത്ത പ്രായത്തില്‍ ചെയ്തതാണെന്നാണ് വിശദീകരണം. തനിക്ക് ആരുമില്ലെന്നും ഇവിടെ നിന്ന് പോയാൽ തനിക്ക് ഭക്ഷണം പോലും കിട്ടില്ലെന്നുമാണ് വീഡിയോയിൽ മമ്മു പറയുന്നത്. ഇന്റർവ്യൂ വൈറലായതോടെ ഇയാള്‍ക്കെതിരെ കേസ് എടുക്കണമെന്നും തൊപ്പിയടക്കമുള്ളവരുടെ യൂട്യൂബ് ചാനൽ നിരോധിക്കണമെന്നു ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്ത് വന്നു.