ദുരന്തഭൂമിയായി മാറിയ വയനാടിന് സ്‌നേഹത്തിന്റെ കരം നീട്ടി തെന്നിന്ത്യന്‍ ചലച്ചിത്ര ലോകം. സൂപ്പര്‍ താരങ്ങളടക്കം നിരവധി പ്രമുഖരാണു വയനാടിന് സഹായവുമായി എത്തിയിരിക്കുന്നത്. തമിഴ് നടന്‍ കമലഹാസന്‍ 25 ലക്ഷം രൂപയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയത്. മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടി 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി.
തമിഴ് നടന്‍ സൂര്യ 25 ലക്ഷവും ഭാര്യ ജ്യോതിക 10 ലക്ഷം രൂപയും സംഭാവന നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ഫഹദ് ഫാസിലും നസ്രിയയും ഇവരുടെ സുഹൃത്തു സംഘവും ചേര്‍ന്ന് 25 ലക്ഷം രൂപയാണു സംഭാവന നല്‍കിയിരിക്കുന്നത്. സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷം രൂപയും നല്‍കി. തമിഴ് നടന്‍ കാര്‍ത്തി 15 ലക്ഷം രൂപയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നല്‍കിയിട്ടുള്ളത്.
പത്ത് ലക്ഷം നല്‍കുമെന്ന് നടി രശ്മിക മന്ദാനയും അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടായ വയനാടിനെ ചേര്‍ത്തുപിടിച്ച് നടന്‍ ആസിഫ് അലിയും അവതാരകയും നടിയുമായ പേളി മാണിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും തുക കൈമാറി. ഇതിന്റെ സ്‌ക്രീന്‍ഷോട്ടാണ് താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് പേളി മാണി സംഭവന നല്‍കിയത്.
വയനാടിന് സഹായഹസ്തവുമായി സിനിമാലോകം

- Advertisement -
- Advertisement -