Saturday, April 5, 2025

വല്ലഭനായി വാലിഭൻ എത്തുന്നു ജനുവരി 25 ന്

Must read

- Advertisement -

“കണ്ണീരും ചോരയും വീണാണ് കടൽ ഉണ്ടാകുന്നത് . ആ
കടലിന്റെ അടീന്ന് സൂര്യൻ ഉദിച്ചു വരും. സൂര്യൻ്റെ തീ
ഈ കോട്ട ചാമ്പലാക്കും”.

  വാലിഭൻ്റെ ട്രെയിലർ ഇറങ്ങിയതോടെ മലയാളക്കര ഒന്നടങ്കം നെഞ്ചിലേറ്റിരിക്കയാണ് സിനിമയിലെ ഈ രംഗം.

 മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ നായകനായി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടെ വാലിഭന്റെ ട്രെയിലർ പുറത്തിറങ്ങി. ബ്രിട്ടീഷുകാർക്ക് എതിരെ യുദ്ധം ചെയ്യുന്ന ഒരു ജനതയുടെ നായകനായാണ് മോഹൻലാൽ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. അതിമനോഹരമായ ഛായാഗ്രഹണമികവും പശ്ചാത്തല സംഗീതവും ദൃശ്യഭംഗിയും കൊണ്ട് വാലിഭൻ്റെ ട്രയിലർ വളരെ അധികം ശ്രദ്ധ നേടിയിരിക്കയാണ്.

മലയാളം ഉൾപ്പെടെ നാലു ഭാഷകളിലാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് പി എസ് റഫിക്കാണ് .ഒരു ഫാൻസി ത്രില്ലർ രീതിയിലാണ് കഥ പറഞ്ഞിരിക്കുന്നത്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ സുചിത്ര നായർ, ഹരി പ്രശാന്ത് വർമ്മ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ഈ സിനിമ എന്താണെന്ന് പൂർണമായും മനസ്സിലാകാത്ത രീതിയിലാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. ബോക്സോഫീസിൽ വൻ തരംഗം സൃഷ്ടിക്കുമെന്ന കരുതുന്ന വാലിഭനെ കാത്ത് ആവേശത്തിലാണ് ഓരോ പ്രേക്ഷകനും.
See also  നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് വിജയം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article