- Advertisement -
ഇടുക്കി (Idukki) : സാമ്പത്തിക തട്ടിപ്പിന് നടൻ ബാബുരാജിനെതിരെ കേസെടുത്തു അടിമാലി പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാവാൻ നടന് നോട്ടീസ് അയച്ചു. (Adimali police have registered a case against actor Baburaj for financial fraud. The actor has been sent a notice to appear for questioning.) റിയൽ എസ്റ്റേറ്റ് ബിസിനസിനായി ആന്ധ്ര, കർണാടക, പഞ്ചാബ് സ്വദേശികളിൽ നിന്നായി ബാബുരാജ് ഒരുകോടി 61 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ആലുവ പൊലീസിന് നൽകിയ പരാതി അടിമാലിയിലേക്ക് കൈമാറുകയായിരുന്നു.
അതേസമയം, നോട്ടീസ് അയച്ചെങ്കിലും ബാബുരാജിനെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഗ്രേറ്റ് വെസ്റ്റേൺ ഡെവലപ്പേഴ്സ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിക്കായാണ് ബാബുരാജ് നിക്ഷേപം സ്വീകരിച്ചത്. വഞ്ചനാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.