ആർഡിഎക്‌സ് സംവിധായകനെതിരെ നിർമ്മാതാക്കൾ കോടതിയിൽ;കാശ് വാങ്ങിയ ശേഷം സിനിമയിൽ നിന്ന് പിൻവാങ്ങി; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം.

Written by Taniniram

Published on:

കൊച്ചി: മലയാള സിനിമയില്‍ വീണ്ടും പണം തട്ടിപ്പ് വിവാദം. ആര്‍ഡിഎക്സ് സിനിമയുടെ സംവിധായകനെതിരെ ഗുരുതര ആരോപണമാണ് നിര്‍മ്മാതക്കള്‍ ഉന്നയിക്കുന്നത്. ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനി കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംവിധായകന്‍ നഹാസിന് കോടതി സമന്‍സ് അയച്ചു. സംവിധായകന്‍ കരാര്‍ പാലിക്കാതെ വഞ്ചിച്ചു എന്നതാണ് ആരോപണം.

കരാര്‍ ലംഘനം ആരോപിച്ചാണ് ആര്‍.ഡി.എക്സ് സിനിമയുടെ സംവിധായകന്‍ നഹാസ് ഹിദായത്തിനെതിരെ നിര്‍മ്മാതാവ് സോഫിയ പോളും നിര്‍മ്മാണ കമ്പനിയും കോടതിയെ സമീപിച്ചത്. ആര്‍ഡിഎക്സ് സിനിമ സംവിധാനം ചെയ്യാന്‍ നവാഗതനായ നഹാസിന് 15 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു കരാര്‍. രണ്ടാമത്തെ സിനിമയും ഇതേ നിര്‍മാണ കമ്പനിക്ക് വേണ്ടിയാകണമെന്ന ഉപാധിയും കരാറില്‍ ഉണ്ടായിരുന്നു. കരാര്‍ പ്രകാരം 15 ലക്ഷം രൂപ നഹാസിന് നല്‍കി. ചിത്രം റിലീസ് ചെയ്തതിനുശേഷം രണ്ടാമത്തെ സിനിമക്കുള്ള അഡ്വാന്‍സായി 40 ലക്ഷം രൂപയും, പ്രിപ്രൊഡക്ഷന്‍ ജോലികള്‍ക്കായി നാല് ലക്ഷത്തി എണ്‍പത്തിരണ്ടായിരം രൂപയും നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ മുന്‍കൂട്ടി അറിയിക്കാതെ നഹാസ് പുതിയ പ്രോജക്ടില്‍ നിന്നും പിന്മാറി. പലതവണ സിനിമ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും നഹാസ് വഴങ്ങിയില്ല. തുടര്‍ന്നാണ് വാങ്ങിയ തുകയും, 50 ലക്ഷം നഷ്ടപരിഹാരവുമടക്കം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. 18% പലിശയടക്കം ഒരുകോടിലേറെ രൂപ തിരികെ നല്‍കണമെന്നാണ് ആവശ്യം.

See also  ഫിലിം ഫെയർ പുരസ്‌കാര വേദിയിൽ ഡീപ് നെക് ഫ്രോക്കിൽ തിളങ്ങി പാർവതി

Related News

Related News

Leave a Comment