Tuesday, April 1, 2025

ഒരു കോടി നഷ്ടപരിഹാരം വേണം അമരൻ സിനിമയുടെ നിർ മ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് വിദ്യാർത്ഥി, ഉറങ്ങാനും പഠിക്കാനും സാധിക്കുന്നില്ല

Must read

- Advertisement -

ബോക്‌സ് ഓഫീസില്‍ വന്‍വിജയം നേടിയ അമരന്റെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി. തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നെയിലെ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയായ വിവി വാഗീശന്‍ നോട്ടീസ് അയച്ചത്.

സിനിമയില്‍ സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായി കാണിക്കുന്നത് തന്റെ ഫോണ്‍ നമ്പര്‍ ആണെന്നും ചിത്രം ഇറങ്ങിയതിന് ശേഷം തുടര്‍ച്ചയായി കോളുകളെത്തുന്നുവെന്നും വിദ്യാര്‍ത്ഥി പറയുന്നു. തുടര്‍ച്ചയായി കോളുകളെത്തുന്നതോടെ ഉറങ്ങാനും പഠിക്കാനും സാധിക്കുന്നില്ല, മാനസികമായി ബുദ്ധിമുട്ടുന്നുവെന്നും നോട്ടീസില്‍ വാഗീശന്‍ പറയുന്നു.

നഷ്ടപരിഹാരമായി 1.1 കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് വാഗീശന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. തന്റെ ഫോണ്‍ നമ്പര്‍ മാറ്റില്ലെന്നും വാ?ഗീശന്‍ വ്യക്തമാക്കി.

ശിവകാര്‍ത്തികയന്‍, സായ്പല്ലവി പ്രധാന വേഷത്തിലെത്തിയ അമരന്‍ ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത മുന്നേറുകയാണ്.

See also  സ്വർണ്ണവില കുതിക്കുന്നു; വില 57,000 രൂപയിലേക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article