Wednesday, April 2, 2025

എന്റെ കണ്‍മുന്നില്‍ വളര്‍ന്ന മക്കളാണ് സീരിയല്‍ സെറ്റില്‍;ഉപ്പും മുളകും സീരിയിലിലെ ലൈംഗികാതിക്രമ പരാതിയില്‍ ബിജുസോപാനം

സീരിയല്‍ സെറ്റില്‍ കോക്കസ് ഉണ്ടെന്നും ആരോപണം

Must read

- Advertisement -

നടൻ ബിജു സോപാനം തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിക്കുന്നു. സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിൽ നടൻമാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ‌ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ നടന്മാരിൽ ഒരാൾ ലൈംഗികാതിക്രമം നടത്തി എന്നും മറ്റൊരാൾ നടിയെ ഭീഷണിപ്പെടുത്തി എന്നുമാണ് നടിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ ജുഡീഷ്യറിയിൽ തനിക്ക് വിശ്വാസം ഉണ്ടെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ബിജു സോപാനം പറയുന്നു.

ആ സീരിയൽ സെറ്റിൽ ചെറിയ രീതിയിൽ ഒരു കോക്കസ് ഉണ്ടെന്നും വലിയ രീതിയിലുള്ള ഈഗോ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബിജു സോപാനം അഭിമുഖത്തിൽ പറയുന്നു. തന്നെ അകത്താക്കും എന്ന കാര്യം പലരിൽ നിന്നും കേട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ”ലൈംഗികാത്രികമത്തോടൊപ്പം അതെല്ലാം വീഡിയോയില്‍ പകർത്തി എന്നുള്ളതാണ് എനിക്കെതിരായ കേസ്. ഇതൊക്കെ കേട്ട് മിഥുനത്തില്‍ ഇന്നസെന്റ് ചേട്ടന്‍ നില്‍ക്കുന്നത് പോലെ ഞാൻ കൈയും കെട്ടി നില്‍ക്കാൻ കാരണം ഒന്നും ചെയ്തിട്ടില്ലെന്ന ധൈര്യമാണ്”, എന്ന് ബിജു സോപാനം പറഞ്ഞു.

”എന്റെ കൺമുന്നിൽ വളർന്ന മക്കളാണ് ആ സീരിയൽ സെറ്റിൽ. അവരെ ചേർത്തുപോലും വാർത്തകൾ വന്നു. ഇതെല്ലാം കണ്ട് ഈ കേസ് കൊടുത്തയാൾ വെറുതേ ഇരിക്കുകയാണ്. അവർ‌ക്കൊന്നും പ്രതികരിക്കാൻ പറ്റില്ല. അവർ നിസഹായരാണ്. ആരും സഹതപിക്കണ്ട. ഇക്കാര്യത്തിൽ നിയമത്തിന്റെ സഹായമാണ് വേണ്ടത്. തെറ്റു ചെയ്തില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. പക്ഷെ കോടതിയില്‍ തെളിയിക്കപ്പെട്ടാലേ എല്ലാവരും വിശ്വസിക്കൂ”, എന്നും ബിജു സോപാനം കൂട്ടിച്ചേർത്തു. തനിക്കെതിരെ ഇത്രയേറെ വൈരാഗ്യം ഉണ്ടാകാൻ കാരണം എന്താണെന്ന് അറിയില്ലെന്നും നടൻ പറഞ്ഞു.

See also  തൃശൂരിൽ പെട്രോൾ പമ്പിൽ വൻ തീപിടുത്തം: തീപടർന്നത് പമ്പിൽ നിന്നും ഒഴുകിയ ഇന്ധനം കലർന്ന മലിനജലത്തിലൂടെ|Video
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article