Saturday, November 1, 2025

ബിഗ് ബോസ് സീസൺ 7; ബി​ഗ് ബോസിൽ ഒരു അപ്രതീക്ഷിത ഗ്രാൻഡ് എന്‍ട്രി; ഞെട്ടലിൽ മത്സരാര്‍ഥികള്‍

Must read

ബിഗ് ബോസ് മലയാളം ഏഴാം സീസൺ ഇപ്പോൾ ആറാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. (Bigg Boss Malayalam season 7 has now entered its sixth week.) മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ ആരംഭിച്ച ഏഴാം സീസണിൽ 19 മത്സരാർത്ഥികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ആറ് പേർ എവിക്റ്റായി പോയപ്പോൾ മത്സരാർത്ഥിയായ രേണു സുധി സ്വന്തം തീരുമാനപ്രകാരവും പുറത്തുപോയി. ഇതിനിടെ അഞ്ച് പേർ വൈൽഡ് കാർഡ് എൻട്രിയായും എത്തി. ഇപ്പോഴിതാ, മത്സരാർത്ഥികളെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് ബി​ഗ് ബോസില്‍ ഒരു അപ്രതീക്ഷിത എൻട്രി സംഭവിച്ചിരിക്കുകയാണ്.

ബിഗ് ബോസ് അഞ്ചാം സീസണിലെ വിജയിയായ അഖിൽ മാരാർ ആണ് ഹൗസിലേക്ക് എത്തിയത്. ഇതിന്റെ പ്രമോ വീഡിയോ ഏഷ്യാനെറ്റ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. മത്സരാർത്ഥികളുടെ അരികിലേക്ക് തികച്ചും അപ്രതീക്ഷിച്ചതുമായി നടന്നെത്തുന്ന അഖിൽ മാരാരെ വീഡിയോയിൽ കാണാം. അഖിലിനെ കണ്ട് ഞെട്ടലിൽ നിൽക്കുന്ന മത്സരാർത്ഥികളാണ് പ്രമോയിലെ പ്രധാന ഹൈലൈറ്റ്. അഖിൽ മാരാറിനൊപ്പം അഞ്ചാം സീസണിലെ തന്നെ മത്സരാർത്ഥികളായിരുന്നു അഭിഷേക്, സെറീന എന്നിവരും ഹൗസിലേക്ക് എത്തുന്നുണ്ട്.

അഖിൽ മാരാർ ആദ്യമായി നായകനായെത്തുന്ന ചിത്രമായ ‘മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’യുടെ പ്രൊമോഷന്റെ ഭാഗമായാണ് താരങ്ങൾ ബിഗ്‌ബോസ് ഹൗസിലേക്ക് എത്തിയിരിക്കുന്നതെന്നാണ് സൂചന. അതിര്‍ത്തിയിലുള്ള മലയോര ഗ്രാമം പശ്‍ചാത്തലമാക്കി ഒരുക്കിയ ത്രില്ലർ ചിത്രത്തിൽ സെറീനയാണ് നായികയായെത്തുന്നത്. ബാബു ജോണ്‍ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അഭിഷേക് ശ്രീകുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article