Saturday, August 9, 2025

ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ച പുതിയ സിനിമകളിൽ ഭാവനയുടെ ഹണ്ടും

എമ്പുരാനെത്തി രണ്ട് ദിവസം കഴിഞ്ഞ് റിലീസ് ചെയ്ത ചിത്രമാണ് അഭിലാഷം. സൈജു കുറുപ്പ്, തൻവി റാം, അർജുൻ അശോകൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Must read

- Advertisement -

സൈജു കുറുപ്പിന്റെയും ഭാവനയുടേയും ഏറ്റവും ഒടുവിൽ ഇറങ്ങിയ സിനിമകൾ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. അഭിലാഷം എന്ന ചിത്രമാണ് സൈജു കുറുപ്പിന്റേതായി ഇറങ്ങുന്നത്. ഹൊറര്‍ ത്രില്ലര്‍ ഹണ്ട് ആണ് ഭാവനയുടേത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് അഭിലാഷം സ്ട്രീമിം​ഗ് ആരംഭിച്ചതെങ്കിൽ മനോരമ മാക്സിലൂടെയാണ് ഹണ്ട് എത്തിയിരിക്കുന്നത്.

എമ്പുരാനെത്തി രണ്ട് ദിവസം കഴിഞ്ഞ് റിലീസ് ചെയ്ത ചിത്രമാണ് അഭിലാഷം. സൈജു കുറുപ്പ്, തൻവി റാം, അർജുൻ അശോകൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷംസു സെയ്ബയാണ് സംവിധാനം നിര്‍വഹിക്കുന്നത്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

പുതുമയോടെ പ്രണയം പറയുന്ന ഒരു സിനിമയാണ് അഭിലാഷം എന്നാണ് അഭിപ്രായങ്ങള്‍. സെക്കന്റ്‌ ഷോ പ്രൊ ഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്.

See also  പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ ; സർക്കാരിന് കോടികൾ ചെലവ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article