Wednesday, April 2, 2025

ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത് ;ഹൃദയഭേദകമായ വാക്കുകളുമായി ഭാമ

Must read

- Advertisement -

വിവാഹ ബന്ധം വേര്‍പിരിഞ്ഞ ചലച്ചിത്രതാരം ഭാമയുടെ സോഷ്യല്‍മീഡിയ കുറിപ്പുകള്‍ ശ്രദ്ധനേടുന്നു. വളരെ വൈകാരികമായാണ് താരം പ്രതികരിച്ചിരിക്കുന്നത്. പൊതുസമൂഹത്തെ ആഴത്തില്‍ ചിന്തിപ്പിക്കുന്ന ചില വേദനകള്‍ ഭാവന പങ്ക് വച്ചിട്ടുണ്ട്. സ്ത്രീധനത്തെക്കുറിച്ചും ഭര്‍തൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചുമെല്ലാമാണ് ഭാമ തന്റെ വാചകങ്ങളിലൂടെ വിവരിക്കുന്നത്.

വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ട് വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’, ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഭാമ കുറിച്ചു.

ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ഭാമ. പിന്നീട്, തമിഴ്,കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2020 ല്‍ വ്യവസായിയ അരുണിനെ വിവാഹം കഴിച്ചു. കുറച്ചുനാള്‍ക്കുമുന്‍പ് മകള്‍ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിള്‍ മദറാണെന്ന് ഭാമ വെളിപ്പെടുത്തിയിരുന്നു. ഒരു ‘സിംഗിള്‍ മദര്‍’ ആയപ്പോള്‍ താന്‍ കൂടുതല്‍ ശക്തയായി എന്നാണ് ഭാമ പറഞ്ഞത്.

See also  ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിശദീകരണവുമായി ഭാമ ;സ്ത്രീകൾ; വിവാഹം ചെയ്യേണ്ടെന്ന് പറഞ്ഞിട്ടില്ല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article