മമ്മൂട്ടി-ഡീനോ ഡെന്നിസ് ചിത്രം ‘ബസൂക്ക’യ്ക്ക് തീയറ്ററുകളില്‍ ഗംഭീര സ്വീകരണം. സിനിമയുടെ അവസാനത്തെ 30 മിനുറ്റ് വേറെ ലെവലെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയില്‍ കുറിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ കാര്‍ഡ് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ മെഗാസ്റ്റാര്‍ എന്നാണ് ടൈറ്റില്‍ കാര്‍ഡില്‍ എഴുതി കാണിക്കുന്നത്. എമ്പുരാന് പിന്നാലെ തിയറ്ററുകള്‍ നിറഞ്ഞ് കവിഞ്ഞതിന്റെ ആവേശത്തിലാണ് തിയറ്റര്‍ ഉടമകള്‍. പലയിടത്തും ബുക്കിംഗ് ഫുള്ളാണ്.

സിനിമയില്‍ അപ്രതീക്ഷിതമായി കാമിയോ റോളില്‍ സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണന്‍ എത്തുന്നുണ്ട്. സന്തോഷ് വര്‍ക്കിയുടെ കഥാപാത്രത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഒരു പീക്ക് മുമെന്റിലാണ് സന്തോഷ് വര്‍ക്കി എത്തുന്നത് എന്നാണ് പ്രചരിക്കുന്ന വീഡിയോകളില്‍ നിന്നുള്ള സൂചന.