Sunday, March 30, 2025

നിധി കാക്കുന്ന ഭൂതം ; ദൃശ്യവിരുന്നൊരുക്കി ബറോസിന്റെ ട്രെയിലർ പുറത്ത്, മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം

Must read

- Advertisement -

സിനിമാപ്രേമികള്‍ എറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ വെര്‍ച്വല്‍ 3ഡി ടെയിലര്‍ റിലീസായി. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25ന് ചിത്രം തിയേറ്ററില്‍ എത്തും.

അവിസ്മരണീയമായ ദൃശ്യവിരുന്നാണ് ആരാധകര്‍ക്കായി മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ബറോസ് എന്ന നിധി കാക്കുന്ന ഭൂതത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ആസ്വദിക്കാന്‍ കഴിയുമെന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയിലര്‍. ഇതിനോടകം തന്നെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നേരത്തെ സൂര്യയുടെ കങ്കുവ എന്ന ചിത്രത്തിന്റെ ഇടവേളയില്‍ ബറോസിന്റെ ട്രെയിലര്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കിയിരിക്കുന്നത്. ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗുരുസോമസുന്ദരം, മോഹന്‍ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവരാണ് എന്നിവര്‍ക്ക് പുറമേ മായാ, സീസര്‍ ലോറന്റെ തുടങ്ങി വിദേശതാരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.

See also  നടന്‍ ശരത്കുമാര്‍ മകളുടെ വിവാഹം ആർഭാടമാക്കി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article